LiveTV

Live

National

മണി മുഴക്കുന്നതും പാത്രം കൊട്ടുന്നതുമല്ല എന്‍റെ ഹിന്ദുത്വം: ഉദ്ധവ് താക്കറെ

ഇന്ത്യ ഒരു രാഷ്ടീയ പാർട്ടിയുടെയും സ്വകാര്യ സ്വത്തല്ലെന്നും ശിവസേന വാർഷിക ദസറ റാലിയിൽ ഉദ്ധവ് താക്കറെ പറഞ്ഞു.

മണി മുഴക്കുന്നതും പാത്രം കൊട്ടുന്നതുമല്ല എന്‍റെ ഹിന്ദുത്വം: ഉദ്ധവ് താക്കറെ

ബി.ജെ.പിയെ വെല്ലുവിളിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. തന്‍റെ സർക്കാരിനെ അട്ടിമറിക്കാൻ കരുത്തുണ്ടെങ്കിൽ അതു ചെയ്തു കാണിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ബി.ജെ.പിയെ വെല്ലുവിളിച്ചു. അനാവശ്യമായി സർക്കാരിനെ ആക്രമിക്കുന്നവർ തങ്ങളുടെ കരുത്തറിയും. ഇന്ത്യ ഒരു രാഷ്ടീയ പാർട്ടിയുടെയും സ്വകാര്യ സ്വത്തല്ലെന്നും ശിവസേന വാർഷിക ദസറ റാലിയിൽ ഉദ്ധവ് താക്കറെ പറഞ്ഞു.

അധികാരമേറ്റത് മുതൽ സർക്കാരിനെ മറിച്ചിടാൻ ബി.ജെ.പി ശ്രമിക്കുകയാണ്. മണി മുഴക്കുന്നതും പാത്രം കൊട്ടുന്നതുമല്ല തന്‍റെ ഹിന്ദുത്വം. ശിവസേനയുടെ ഹിന്ദുത്വത്തിന് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുശാന്ത് സിങ് രജ്പുത് കേസില്‍ മുംബൈ പൊലീസിനെയും സര്‍ക്കാരിനെയും താറടിച്ചുകാണിക്കാനും അപമാനിക്കാനും പല ശ്രമങ്ങളും ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടായി. ഇതൊക്കെ ബിഹാറിലെ ജനത കാണുന്നുണ്ട്. ബി.ജെ.പിയുടെ കുതന്ത്രങ്ങളില്‍ വീഴാതെ യുക്തിപൂര്‍വമായി വോട്ട് രേഖപ്പെടുത്തണമെന്നും ബിഹാറിലെ ജനങ്ങളോട് ഉദ്ധവ് താക്കറെ പറഞ്ഞു.

ബിഹാറിലെ ജനങ്ങള്‍ക്ക് സൌജന്യമായി കോവിഡ് വാക്സിന്‍ നല്‍കുമെന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെയും താക്കറെ വിമര്‍ശിച്ചു. രാജ്യത്തിന്‍റെ ബാക്കി ഭാഗങ്ങളിലുള്ള ജനങ്ങള്‍ ഇന്ത്യക്കാരല്ലേയെന്നും താക്കറെ ചോദിച്ചു.