LiveTV

Live

National

'നിങ്ങളുടെ കയ്യില്‍ ഇ.ഡിയുണ്ടെങ്കില്‍ എന്‍റെ കയ്യില്‍ സിഡിയുണ്ട്': ബിജെപിയോട് ഏക്നാഥ് ഖഡ്സെ

തന്നെ വേട്ടയാടാന്‍ ഇ.ഡിയെ വിട്ടാല്‍ പല രഹസ്യങ്ങളുമുള്ള സിഡി താനും പുറത്തുവിടുമെന്നാണ് ഖഡ്സെ പറഞ്ഞത്.

'നിങ്ങളുടെ കയ്യില്‍ ഇ.ഡിയുണ്ടെങ്കില്‍ എന്‍റെ കയ്യില്‍ സിഡിയുണ്ട്': ബിജെപിയോട് ഏക്നാഥ് ഖഡ്സെ

തന്നെ ഭീഷണിപ്പെടുത്താന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പോലുള്ള കേന്ദ്ര ഏജന്‍സികളെ അയക്കാമെന്ന് കരുതേണ്ടെന്ന് ബിജെപി വിട്ട് എന്‍സിപിയിലെത്തിയ ഏക്നാഥ് ഖഡ്സെ. തന്നെ വേട്ടയാടാന്‍ ഇ.ഡിയെ വിട്ടാല്‍ പല രഹസ്യങ്ങളുമുള്ള സിഡി താനും പുറത്തുവിടുമെന്നാണ് ഖഡ്സെ പറഞ്ഞത്.

ശരദ് പവാറിന്‍റെ സാന്നിധ്യത്തില്‍ എന്‍സിപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് ഏക്നാഥ് ഖഡ്സെയുടെ പ്രതികരണം. കഴിഞ്ഞ നാല് വര്‍ഷമായി തന്‍റെ രാഷ്ട്രീയഭാവി നശിപ്പിക്കാനും വ്യാജ കേസുകളില്‍ കുടുക്കാനും ബിജെപിക്കുള്ളില്‍ ശ്രമം നടന്നെന്ന് ഖഡ്സെ പറഞ്ഞു. ഭൂമി കയ്യേറ്റ ആരോപണം വരെ ഉണ്ടായി. ആരാണ് ഭൂമി കയ്യേറിയതെന്ന് താന്‍ ഇനി കാണിച്ചുതരാമെന്നും ഖഡ്സെ പറഞ്ഞു.

ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്‌ തന്‍റെ രാഷ്ട്രീയ ജീവിതം നശിപ്പിച്ചെന്നും ഫട്നാവിസ് കാരണമാണ് താന്‍ ബിജെപി വിടേണ്ടിവന്നതെന്നും ഏക്നാഥ് ഖഡ്സെ നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപിയിലെ മുതിര്‍ന്ന നേതാക്കളോട് ഇക്കാര്യം പറഞ്ഞിരുന്നു. എന്നിട്ടു മാറ്റമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. 40 വര്‍ഷം ബിജെപിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് ഖഡ്സെ.

ഫ​ഡ്​​നാ​വി​സ്​ മ​ന്ത്രി​സ​ഭ​യി​ൽ റ​വ​ന്യൂ​ മ​ന്ത്രി​യാ​യിരു​ന്ന ഖ​ഡ്​​സെ അ​ഴി​മ​തി ആ​രോ​പ​ണ​ത്തെ തുടർ​ന്ന്​ മന്ത്രിസ്ഥാനം രാ​ജി​വെ​ക്കു​ക​യാ​യി​രു​ന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഖഡ്‌സെയ്ക്ക് ബിജെപി സീറ്റ് നല്‍കിയില്ല. പിന്നാലെ അതൃപ്തിക്കൊടുവില്‍ ഖഡ്സെയും മകളും ബിജെപി വിട്ട് എന്‍സിപിയിലെത്തി.