LiveTV

Live

National

'രാമക്ഷേത്രത്തേക്കാൾ വലിയ സീതാക്ഷേത്രം പണിയും' -ചിരാഗ്​ പാസ്വാൻ

ജെ.ഡി.യുവുമായി തെറ്റിപ്പിരിഞ്ഞ്​ എൻ.ഡി.എ വിട്ട എൽ.ജെ.പി തനിച്ചാണ്​ മത്സരിക്കുന്നത്

'രാമക്ഷേത്രത്തേക്കാൾ വലിയ സീതാക്ഷേത്രം പണിയും' -ചിരാഗ്​ പാസ്വാൻ

ബിഹാർ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കവേ രാമ​ക്ഷേത്രത്തേക്കാൾ വലിയ സീത ക്ഷേത്രം വേണമെന്ന ആവശ്യവുമായി എൽ.ജെ.പി നേതാവ്​ ചിരാഗ്​ പാസ്വാൻ. സീതാമഡിയിലെ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയശേഷമായിരുന്നു ചിരാഗി​ന്‍റെ പ്രതികരണം.

'അയോധ്യയിലെ രാമക്ഷേത്രത്തേക്കാൾ വലിയ ക്ഷേത്രം സീത ദേവിക്കായി സിതാമഡിയിൽ പണിയണം. രാമൻ സീതയില്ലാതെ പൂർണമാവില്ല. തിരിച്ചും അങ്ങനെത്തന്നെ. അയോധ്യയിലെ രാമക്ഷേത്രത്തെയും സീതാമഡിയെയും ബന്ധിപ്പിക്കുന്ന ഒരു ഇടനാഴി ആവശ്യമാണ്​'' -ചിരാഗ്​ പസ്വാൻ പ്രതികരിച്ചു.

തെരഞ്ഞെടുപ്പിന് മുമ്പ് എല്‍.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയിലും സീതാക്ഷേത്ര നിര്‍മാണത്തിന്‍റെ കാര്യങ്ങള്‍ പരാമര്‍ശിച്ചിരുന്നു. സീതാ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശത്തെ വികസിപ്പിക്കുമെന്നും സീതാമഡിയെയും അയോധ്യയെയും പരസ്പരം ബന്ധിപ്പിക്കാന്‍ സീതാ-രാം ഇടനാഴി എന്ന പേരില്‍ ആറ് ലൈന്‍ റോഡ് നിര്‍മിക്കുമെന്നും പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു.

ജെ.ഡി.യുവുമായി തെറ്റിപ്പിരിഞ്ഞ്​ എൻ.ഡി.എ വിട്ട എൽ.ജെ.പി തനിച്ചാണ്​ മത്സരിക്കുന്നത്​. തെരഞ്ഞെടുപ്പിന്​ ശേഷം ജെ.ഡി.യുവിനെ ഒഴിവാക്കി ബി.ജെ.പി-എൽ.ജെ.പി സഖ്യം അധികാരത്തിൽ വരുമെന്നാണ്​ ചിരാഗി​ന്‍റെ വാദം.