LiveTV

Live

National

ഭീം ആർമിയുടെ വാഹനത്തിന്​ നേരെ യു.പിയിൽ വെടിവെപ്പുണ്ടായെന്ന്​ ചന്ദ്രശേഖർ ആസാദ്

ട്വിറ്ററിലൂടെയാണ്​ ആസാദ്​ ഇക്കാര്യം അറിയിച്ചത്

ഭീം ആർമിയുടെ വാഹനത്തിന്​ നേരെ യു.പിയിൽ വെടിവെപ്പുണ്ടായെന്ന്​ ചന്ദ്രശേഖർ ആസാദ്

ഭീം ആർമിയുടെ എസ്​കോർട്ട്​ വാഹനത്തിന്​ നേരെ യു.പിയിൽ വെടിവെപ്പുണ്ടായെന്ന്​ ചന്ദ്രശേഖർ ആസാദ്​. ഉത്തർപ്രദേശിലെ ബുലന്ദ്​ശഹർ ജില്ലയിലാണ്​ സംഭവമുണ്ടായത്​. ട്വിറ്ററിലൂടെയാണ്​ ആസാദ്​ ഇക്കാര്യം അറിയിച്ചത്​.

ബുലന്ദ്​ശഹർ ഉപതെരഞ്ഞെടുപ്പിൽ ഭീം ആർമി സ്ഥാനാർഥിയെ നിർത്തിയത്​ മറ്റ്​ പാർട്ടികളെ ഭയചകിതരാക്കിയിരിക്കുകയാണ്​. ഭീം ആർമിയുടെ ഞായറാഴ്​ചത്തെ റാലിയെ അവർ ഭയക്കുന്നു. അതിനാലാണ്​ ഭീരുക്കളെ പോലെ പാർട്ടിയുടെ എസ്​കോർട്ട്​ വാഹനത്തിന്​ നേരെ അവർ വെടിവെച്ചത്​​. ഭയം വിതക്കാനാണ്​ അവരുടെ ശ്രമം. എന്നാൽ ഇതിന്​ കീഴടങ്ങില്ലെന്ന്​ ചന്ദ്രശേഖർ ആസാദ്​ പറഞ്ഞു.

ബുലന്ദ്​ശഹററിൽ ഭീം ആർമിയുടെ സ്ഥാനാർഥിയായി ഹാജി യമീനാണ്​ മത്സരിക്കുന്നത്​. ബി.ജെ.പി എം.എൽ.എയായ വിരേന്ദ്രസിങ്​ സിരോഹിയുടെ മരണത്തെ തുടർന്നാണ്​ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്​ വന്നത്​.