LiveTV

Live

National

തുടര്‍ച്ചയായ ജോലി, ഒരിടവേള വേണമെന്ന് ദൈവത്തിന് തോന്നി; തനിക്ക് കോവിഡ് പോസിറ്റീവാണെന്ന് ഫഡ്നാവിസ്

താനുമായി ബന്ധപ്പെട്ടവരെല്ലാവരും കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

തുടര്‍ച്ചയായ ജോലി, ഒരിടവേള വേണമെന്ന് ദൈവത്തിന് തോന്നി; തനിക്ക് കോവിഡ് പോസിറ്റീവാണെന്ന് ഫഡ്നാവിസ്

മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും ബിഹാറിലെ ബി.ജെ.പിയുടെ ഇന്‍ചാര്‍ജ്ജുമായ ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് അദ്ദേഹം നിരീക്ഷണത്തില്‍ പോയി. താനുമായി ബന്ധപ്പെട്ടവരെല്ലാവരും കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന കാര്യം ഫഡ്നാവിസ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. '' ലോക്ഡൌണ്‍ മുതല്‍ ഒരു ദിവസം പോലും ഒഴിവില്ലാതെ തുടര്‍ച്ചയായ ജോലിയിലാണ്. ഇതിനൊക്കെ ഒരു ഇടവേള വേണമെന്ന് ദൈവത്തിന് തോന്നിക്കാണും. എനിക്ക് കോവിഡ് പോസിറ്റീവാണ്, നിരീക്ഷണത്തിലാണ്. ഡോക്ടര്‍മാരുടെ ഉപദേശ പ്രകാരം ചികിത്സയും മരുന്നും പിന്തുടരുന്നു'' ഫഡ്നാവിസ് ട്വീറ്റ് ചെയ്തു.

താനുമായി ബന്ധപ്പെട്ടവര്‍ കോവിഡ് പരിശോധന നടത്തണമെന്നും നിരീക്ഷണത്തില്‍ കഴിയണമെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ ആവശ്യപ്പെട്ടു.