LiveTV

Live

National

'അതുവരെ മറ്റൊരു പതാകയും ഉയർത്താൻ ഞങ്ങൾ തയ്യാറല്ല' മെഹബൂബ മുഫ്തിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബി.ജെ.പി

കശ്മീരിന്‍റെ പ്രത്യേക പദവിയും പതാകയും പുന:സ്ഥാപിക്കുന്നത് വരെ ജമ്മു കശ്മീരിൽ ദേശീയ പതാക ഉയർത്തില്ലെന്ന മെഹബൂബ മുഫ്തിയുടെ പരാമര്‍ശത്തിലാണ് ബി.ജെ.പി കശ്മീര്‍ ഘടകത്തിന്‍റെ പ്രതികരണം

'അതുവരെ മറ്റൊരു പതാകയും ഉയർത്താൻ ഞങ്ങൾ തയ്യാറല്ല' മെഹബൂബ മുഫ്തിക്കെതിരെ  രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബി.ജെ.പി

മുന്‍ ജമ്മു കശ്മീര്‍‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിക്കെതിരേ രാജ്യദ്രോഹ കുറ്റത്തിന്‌ കേസെടുക്കണമെന്ന് ബി.ജെ.പി. കശ്മീരിന്‍റെ പ്രത്യേക പദവിയും പതാകയും പുന:സ്ഥാപിക്കുന്നത് വരെ ജമ്മു കശ്മീരിൽ ദേശീയ പതാക ഉയർത്തില്ലെന്ന മെഹബൂബ മുഫ്തിയുടെ പരാമര്‍ശത്തിലാണ് ബി.ജെ.പി കശ്മീര്‍ ഘടകത്തിന്‍റെ പ്രതികരണം. 14 മാസം നീണ്ട വീട്ടു തടങ്കലില്‍ നിന്ന് മോചിതയായ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മെഹബൂബയുടെ പരാമര്‍ശം.

370ാം വ​കു​പ്പിന്‍റെ പു​നഃ​സ്ഥാ​പനം മാത്രമല്ല, ക​ശ്​​മീ​ർ പ്ര​ശ്​​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണ് തന്റെ ലക്ഷ്യം. ഭ​ര​ണ​ഘ​ട​നാ​വ​കാ​ശ​ങ്ങ​ളും സംസ്ഥാന പതാകയും നി​ല​വി​ലി​ല്ലാ​ത്തി​ട​ത്തോ​ളം കാലം തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​വുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഞങ്ങളുടെ പതാക എന്‍റെ മുന്നിലുണ്ട്. ഈ പതാക നിങ്ങൾ പുനഃസ്ഥാപിച്ചു നൽകുമ്പോൾ ഞങ്ങൾ മറ്റ് പതാകയും ഉയർത്തും, അതുവരെ മറ്റൊരു പതാകയും ഉയർത്താൻ ഞങ്ങൾ തയ്യാറല്ല. മെഹബൂബ മുഫ്തി പറഞ്ഞു.

മെഹബൂബ മുഫ്തിയുടേത് രാജ്യദ്രോഹപരമായ പരാമര്‍ശമാണെന്നും നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ബി.ജെ.പി ജമ്മു കശ്മീര്‍ പ്രസിഡന്‍റ് രവീന്ദര്‍ റെയ്‌ന രംഗത്തെത്തി. മെഹബൂബയുടെ പരാമര്‍ശം ലഫ്റ്റനന്‍റ് ഗവര്‍ണ്ണറുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതായും അറസ്റ്റ് രേഖപ്പെടുത്തണമെന്നുംന്നു ബി.ജെ.പി ആവശ്യപ്പെട്ടു. 'മാതൃരാജ്യത്തിനും രാജ്യത്തി​ൻെറ പതാകക്കും വേണ്ടി ഓരോ തുള്ളി രക്തവും ബലിയർപ്പിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ജമ്മു കശ്മീർ നമ്മുടെ രാജ്യത്തി​ന്‍റെ അവിഭാജ്യ ഘടകമാണ്. അതിനാൽ അവിടെ ഒരു പതാക ഉയർത്താനേ സാധിക്കൂ, അത് രാജ്യത്തിന്‍റഎ പതാകയാകും' റെയ്​നയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.