LiveTV

Live

National

പ്രധാനമന്ത്രി ഇന്ന് വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും

ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്

പ്രധാനമന്ത്രി ഇന്ന് വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് 6 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

ജനങ്ങളോട് ഒരു സന്ദേശം പങ്കുവയ്ക്കാനുണ്ടെന്നാണ് മോദി അറിയിച്ചത്. എന്നാല്‍ ഏത് വിഷയത്തെക്കുറിച്ചാകും എന്ന് വ്യക്തമാക്കിയിട്ടില്ല. ഉത്സവ സീസണുകളുടെയും ശൈത്യകാലം അടുത്തുവരുന്നതിന്റെയും പശ്ചാത്തലത്തില്‍ കൊറോണയെക്കുറിച്ച് സംസാരിക്കാനായിരിക്കും പ്രധാനമന്ത്രിയെത്തുക എന്നും ഉഹോപാഹങ്ങളുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടര മാസത്തിനിടെ ഏറ്റവും കുറവ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസം കൂടിയാണിന്ന്. 46,791 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ഡൌണ്‍ നടപ്പാക്കിയ ശേഷം ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുന്നതിനായി ജൂൺ മുതൽ രാജ്യം ഘട്ടംഘട്ടമായി നിയന്ത്രണങ്ങളിൽ നിന്ന് പുറത്തുകടന്നുകൊണ്ടിരിക്കുകയാണ്.