LiveTV

Live

National

'ഫാറൂഖ് അബ്ദുല്ലയെ ഇ.ഡി ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പകപോക്കല്‍'

''ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തെ എതിർക്കുന്നവർ നേരിടുന്ന വിലയാണിത്. ഇത് ഭരണകൂട വേട്ടയല്ലാതെ മറ്റൊന്നുമല്ല''

'ഫാറൂഖ് അബ്ദുല്ലയെ ഇ.ഡി ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പകപോക്കല്‍'

മുതിർന്ന നാഷണൽ കോൺ​ഫ്രന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലയെ എൻഫോഴ്സ്മെന്റ് ഡൈറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് നാഷണൽ കോൺ​ഫ്രന്‍സ് പാർട്ടി. ജമ്മുകശ്മീർ ക്രിക്കറ്റ് ആസോസിയേഷനില്‍ ക്രമക്കേടുകളുണ്ടെന്ന് ആരോപിച്ചാണ് ഇ.ഡി ചോദ്യം ചെയ്യുന്നത്. കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുകൊണ്ടുവരാൻ ഫാറൂഖ് അബ്ദുല്ല പരിശ്രമിച്ചതിനുടനെയാണ് ഇ.ഡിയുടെ ചോദ്യം ചെയ്യല്‍.

2018ൽ സി.ബി.ഐ ഫാറൂഖ് അബ്​ദുല്ലക്കും നാഷണൽ കോൺഫ്രൻസ് എം.പിക്കും മറ്റ് മൂന്ന് പേർക്കുമെതിരെ 43.69 കോടിയുടെ ക്രമക്കേട് നടത്തിയെന്നാരോപിച്ച് ചാർജ് ഷീറ്റ് ഫയൽ ചെയ്തിരുന്നു. അതിന്‍റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ ചോദ്യം ചെയ്യല്‍.

​എന്നാല്‍ ഗുപ്കാർ ഡിക്ലറേഷന്റെ പിന്നാലെയാണ് ഇ.‍ഡിയുടെ കത്ത് വരുന്നതെന്നും അത് രാഷ്ട്രീയ പകപോക്കല്‍ വ്യക്തമാക്കുന്നുവെന്നും നാഷണൽ കോൺ​ഫ്രന്‍സ് പ്രതിനിധി പറഞ്ഞു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി തിരിച്ചു‌കൊണ്ടുവരാൻ പ്രധാന പാർട്ടികളെല്ലാം ഒപ്പുവെച്ച രേഖയാണ് ​ഗുപ്കാർ കരാർ.

''ഇത് ഞങ്ങൾ പ്രതീക്ഷിച്ചതാണ്, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയത്തിനായി ഉപയോ​ഗിക്കുകയാണ്. ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തെ എതിർക്കുന്നവർ നേരിടുന്ന വിലയാണിത്. ഇത് ഭരണകൂട വേട്ടയല്ലാതെ മറ്റൊന്നുമല്ല'', പാർട്ടി പ്രതിനിധി പറഞ്ഞു.