LiveTV

Live

National

യു.പിയില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി

യു.പിയില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

ഉത്തര്‍പ്രദേശില്‍ ദലിത് യുവതിയെ മുന്‍ ഗ്രാമത്തലവനടക്കം രണ്ടുപേര്‍ ചേര്‍ന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി. 22കാരി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് വീടിനുള്ളില്‍ കടന്നുകയറിയാണ് രണ്ടുപേര്‍ അവരെ കൂട്ടബലാത്സംഗം ചെയ്തതെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയശേഷം ഇരുവരും അവിടെനിന്ന് പോയി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.

ഒളിവില്‍പോയ പ്രതികളെ പിടിക്കാന്‍ എ.എസ്.പിയുടെയും സര്‍ക്കിള്‍ ഓഫീസറുടെയും നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്. ഹാഥ്‌റസ് സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിനു മുമ്പാണ് വീണ്ടും അത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്.