LiveTV

Live

National

ദലിത് യുവാവുമായി ബന്ധം; 18കാരിയെ പിതാവും സഹോദരങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തി

കര്‍ണാടക, രാമനഗര ജില്ലയിലെ മഗഡി താലൂക്കിലാണ് ഈ ദുരഭിമാനക്കൊല നടന്നത്

ദലിത് യുവാവുമായി ബന്ധം; 18കാരിയെ പിതാവും സഹോദരങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തി

ദലിത് യുവാവിനെ സ്നേഹിച്ചതിന് പതിനെട്ടുകാരിയെ പിതാവും രണ്ട് സഹോദരങ്ങളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. കര്‍ണാടക, രാമനഗര ജില്ലയിലെ മഗഡി താലൂക്കിലാണ് ഈ ദുരഭിമാനക്കൊല നടന്നത്.

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇത് മറച്ചുവച്ച് കുട്ടിയെ കാണാനില്ലെന്ന പരാതിയുമായ കുടുംബം പൊലീസ് സ്റ്റേഷനിലെത്തി. ഒക്ടോബര്‍ 9നാണ് പരാതിയുമായി സ്റ്റേഷനിലെത്തിയത്. തന്റെ മകളെ കാമുകന്‍ കൊന്നുവെന്നായിരുന്നു പരാതി. എന്നാല്‍ പിന്നീടുള്ള അന്വേഷണത്തില്‍ യുവാവ് നിരപരാധിയാണെന്ന് പൊലീസ് കണ്ടെത്തി.

ബികോം വിദ്യാര്‍ഥിയായ പെണ്‍കുട്ടി ഇരുപതുകാരനായ ദലിത് യുവാവുമായി പ്രണയത്തിലായിരുന്നു. ഇത് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഇഷ്ടമായിരുന്നില്ല. ഇതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കുട്ടിയുടെ മൃതദേഹം കുഴിച്ചുമൂടുകയും ചെയ്തു.താനും തന്റെ രണ്ട് മരുമക്കളും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് പിതാവ് സമ്മതിച്ചിട്ടുണ്ട്. മൂന്ന് പേരും ചേര്‍ന്ന് പെണ്‍‌കുട്ടിയെ ഒരു തോട്ടത്തിലേക്ക് കൊണ്ടുപോയി കല്ല് കൊണ്ട് തലക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.