LiveTV

Live

National

മദ്രസകള്‍ പൂട്ടണമെന്ന് ബി.ജെ.പി; ബിജെപി നേതാക്കള്‍ക്ക് സമനില നഷ്ടമായെന്ന് കോണ്‍ഗ്രസ്

ബി.ജെ.പി എം.എൽ.എയായ അതുൽ ഭത്​കൽകാര്‍​ മദ്രസകൾ അടച്ചുപൂട്ടാൻ ഉത്തരവിടണമെന്ന്​ ആവശ്യപ്പെട്ട്​ മഹാരാഷ്​ട്ര മുഖ്യമന്ത്രിക്ക്​ കത്തയച്ചിരുന്നു

മദ്രസകള്‍ പൂട്ടണമെന്ന് ബി.ജെ.പി; ബിജെപി നേതാക്കള്‍ക്ക് സമനില നഷ്ടമായെന്ന് കോണ്‍ഗ്രസ്

മഹാരാഷ്​ട്രയിൽ സംസ്ഥാന സർക്കാർ ഫണ്ട്​ നൽകുന്ന മദ്രസകൾ അടച്ചുപൂട്ടണമെന്ന ബി.ജെ.പി ആവശ്യത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്​. ബി.ജെ.പി ​നേതാക്കൾക്ക്​ സമനില നഷ്​ടമായെന്ന്​ കോൺഗ്രസ്​ നേതാവ്​ സചിൻ സാവന്ത്​ പറഞ്ഞു.

ബി.ജെ.പി എം.എൽ.എയായ അതുൽ ഭത്​കൽകാര്‍​ മദ്രസകൾ അടച്ചുപൂട്ടാൻ ഉത്തരവിടണമെന്ന്​ ആവശ്യപ്പെട്ട്​ മഹാരാഷ്​ട്ര മുഖ്യമന്ത്രിക്ക്​ കത്തയച്ചിരുന്നു.. ഇതിന്​ പിന്നാലെയാണ്​ രൂക്ഷവിമർശനവുമായി കോൺഗ്രസ്​ രംഗ​ത്തെത്തിയത്​. അതുല്‍ ഭത്കാല്‍ക്കറിന്റെ മാനസിക നില തെറ്റിയിരിക്കുകയാണെന്നും സച്ചിന്‍ സാവന്ത് പറഞ്ഞു. 2014ലെ തെരഞ്ഞെടുപ്പ്​ പ്രകടനപത്രികയിൽ മദ്രസകൾ ആധുനികവൽക്കരിക്കുമെന്ന്​ പറഞ്ഞ ബി.ജെ.പി ഇപ്പോൾ അത്​ അടച്ചുപൂട്ടാൻ ആവശ്യപ്പെടുകയാണ്. ഇത് തന്നെയാണോ നിങ്ങളുടെ സര്‍ക്കാരിന്‍റെ നയമെന്നു​ സചിൻ സാവന്ത്​ ചോദിച്ചു.

വ്യാഴാഴ്ചയാണ് അതുല്‍ താക്കറെയ്ക്ക് കത്തയച്ചത്. താന്‍ ഹിന്ദുവാണെന്ന് തെളിയിക്കാന്‍ ഗവര്‍ണറുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന താക്കറെയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അതുല്‍ കത്തയച്ചത്. അങ്ങനെയെങ്കിൽ സർക്കാർ ഫണ്ടുപയോഗിച്ച്​ പ്രവർത്തിക്കുന്ന മദ്രസകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി ധൈര്യം കാണിക്കണമെന്നായിരുന്നു അതുൽ ഭത്​കൽകാറിന്‍റെ കത്തിലെ ആവശ്യം.