LiveTV

Live

National

''സൈന്യത്തില്‍ മുസ്‍ലിം റെജിമെന്‍റ് ഇല്ല, പിരിച്ചുവിട്ടിട്ടുമില്ല, എല്ലാം കള്ളമാണ്'': പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും മുന്‍ സൈനികരുടെ കത്ത്

സമൂഹമാധ്യമങ്ങളില്‍ ഇന്ത്യന്‍ സേനയിലെ മുസ്‍ലിം സൈനികര്‍ക്കെതിരായ വിദ്വേഷപ്രചരണം വെറും നുണകളാണെന്ന് വ്യക്തമാക്കി മുന്‍ സൈനികര്‍

''സൈന്യത്തില്‍ മുസ്‍ലിം റെജിമെന്‍റ്  ഇല്ല, പിരിച്ചുവിട്ടിട്ടുമില്ല, എല്ലാം കള്ളമാണ്'': പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും മുന്‍ സൈനികരുടെ കത്ത്

സമൂഹമാധ്യമങ്ങളില്‍ ഇന്ത്യന്‍ സേനയിലെ മുസ്‍ലിം സൈനികര്‍ക്കെതിരായ വിദ്വേഷപ്രചരണം വെറും നുണകളാണെന്ന് വ്യക്തമാക്കി മുന്‍ സൈനികര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി വിരമിച്ച 120 സൈനികര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഷ്ട്രപതി രാംനാഥ്കോവിന്ദിനും കത്തയച്ചു. ഇല്ലാത്ത മുസ്‌ലിം റെജിമെന്‍റിന്‍റെ പേരില്‍ രാജ്യത്തെ മുസ്‌ലിം സൈനികര്‍ക്കെതിരേ നടക്കുന്നത് വിദ്വേഷ പ്രചാരണമാണെന്ന് കത്തില്‍ പറയുന്നു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

2013 മേയ് മുതൽ ഫെയ്‍സ്ബുക്കിലും ട്വിറ്ററിലും ഉണ്ടായിരുന്ന, പിന്നീട് അപ്രത്യക്ഷമായ വ്യാജ അക്കൗണ്ട് ഇന്ത്യ-ചൈന അതിർത്തിത്തർക്കത്തിനിടയിൽ വീണ്ടും ആക്ടിവേറ്റ് ചെയ്താണ് അസത്യപ്രചാരണത്തിന് തുടക്കമിട്ടത്. 1965ലെ ഇന്ത്യാ-പാക് യുദ്ധത്തിനിടെ സൈന്യത്തിലെ 'മുസ്‌ലിം റെജിമെന്‍റ്' പാക് സൈന്യത്തിനെതിരെ പോരാടാന്‍ വിസമ്മതിച്ചെന്നും തുടര്‍ന്ന് ഈ റെജിമെന്‍റ് പിരിച്ചുവിട്ടു എന്നുമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഈ പ്രചരണം നുണയാണെന്നും ഇന്ത്യന്‍ സൈന്യത്തില്‍ 1965 ലോ അതിനുശേഷമോ ഒരു 'മുസ്‌ലിം റെജിമെന്‍റ്' ഉണ്ടായിട്ടില്ലെന്നും കത്തില്‍ പറയുന്നു.

''സൈന്യത്തില്‍ മുസ്‍ലിം റെജിമെന്‍റ്  ഇല്ല, പിരിച്ചുവിട്ടിട്ടുമില്ല, എല്ലാം കള്ളമാണ്'': പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും മുന്‍ സൈനികരുടെ കത്ത്

സൈന്യത്തിലെ മുസ്‍ലിംകള്‍ വിവിധ റെജിമെന്‍റിന്‍റെ ഭാഗമായിട്ടാണ് രാജ്യത്തിന് വേണ്ടി ജോലി ചെയ്തത്. ഇതിനായി നിരവധി സംഭവങ്ങളും കത്തില്‍ ഉദാഹരണമായി എടുത്ത് പറയുന്നുണ്ട്. 65 ലെ ഇന്ത്യ-പാക് യുദ്ധത്തിന്‍റെ ഭാഗമായ ക്വാര്‍ട്ടര്‍മാസ്റ്റര്‍ ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദിന് രാജ്യം പരംവീര്‍ ചക്രം നല്‍കിയാണ് ആദരിച്ചത്. 1965 ലെ യുദ്ധത്തില്‍, മേജര്‍ (പിന്നീട് ലഫ്റ്റനന്റ് ജനറല്‍) മുഹമ്മദ് സാകി, മേജര്‍ അബ്ദുള്‍ റാഫി ഖാന്‍ എന്നിവര്‍ക്കും വീര്‍ ചക്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ഇത്തരം പ്രചരണങ്ങള്‍ സായുധസേനയുടെ മനോവീര്യത്തെ ബാധിച്ചേക്കാമെന്ന മുന്നറിയിപ്പും മുന്‍ സൈനികര്‍ നല്‍കുന്നു. കള്ളം പ്രചരിപ്പിക്കുന്നവരെക്കുറിച്ച് സാമൂഹികമാധ്യമങ്ങളായ ഫെയ്‍സ്ബുക്ക്, ട്വിറ്റർ എന്നിവയ്ക്ക് മുന്നറിയിപ്പ് നൽകണമെന്നും കത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. മൂന്നു സേനാമേധാവികളെയും കത്തിൽ അഭിസംബോധന ചെയ്തിട്ടുണ്ട്. മൂന്നു സേനയിലെയും മുൻ ഉദ്യോഗസ്ഥറും ഈ 120 സൈനികരില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്.