LiveTV

Live

National

ഹാഥ്‌റസ് കേസ്; കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി വിധി പറയുന്നതിനായി മാറ്റിവെച്ചു

കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷക സീമ കുശ്വാഹയാണ് വിചാരണ നടപടി ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടത്

ഹാഥ്‌റസ് കേസ്; കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി വിധി പറയുന്നതിനായി മാറ്റിവെച്ചു

ഹാഥ്‌റസ് കേസില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി വിധി പറയുന്നതിനായി മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് ഹരജിയില്‍ വാദം കേട്ടത്. കേസിലെ വിചാരണ നടപടി ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷക സീമ കുശ്വാഹയാണ് വിചാരണ നടപടി ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. നിലവിലെ അന്വേഷണത്തില്‍ നിന്ന് സിബിഐയെ ഒഴിവാക്കി സുപ്രീംകോടതി മേല്‍നോട്ടത്തില്‍ എസ്‌ഐടി അന്വേഷണം നടത്തണമെന്ന് അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വ്‌സും കോടതിയെ അറിയിച്ചു. ഹരജി ഡല്‍ഹിയിലേക്ക് മാറ്റുന്നതില്‍ തടസമില്ലെന്ന് യുപി സര്‍ക്കാറും വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ നീതിപൂര്‍വകമായി പെരുമാറാത്തതിനാലാണ് മറ്റുന്നതെന്ന് സന്ദേശം നല്‍കുന്നതാകരുത് വിധിയെന്നും യുപി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കുടുംബത്തിന് ആവശ്യമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. വീട്ടിന് ചുറ്റും സിസിടിവി ക്യാമറ സംവിധാനിച്ചിട്ടുണ്ട്. നിയമ സഹായത്തിനായി ഒരു സര്‍ക്കാര്‍ അഭിഭാഷകനെ കൂടി നിശ്ചയിക്കുമെന്നും യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കൂടുതല്‍ പേരെ കേസില്‍ കക്ഷി ചേര്‍ക്കാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ആവശ്യത്തിന് വാദം കേള്‍ക്കല്‍ നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി പറയാനായി ഹരജി മാറ്റിവെച്ചത്.