LiveTV

Live

National

ലൈംഗികാരോപണം ഉന്നയിച്ചത് അക്രമികളുടെ സമ്മര്‍ദ്ദത്തിലാണ് : ചിന്മയാനന്ദിനെതിരായ പരാതിയില്‍ പെണ്‍കുട്ടി മൊഴിമാറ്റി

മൊഴിമാറ്റിയതിന് പെണ്‍കുട്ടിക്കെതിരേ കേസെടുക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടി.

ലൈംഗികാരോപണം ഉന്നയിച്ചത് അക്രമികളുടെ സമ്മര്‍ദ്ദത്തിലാണ് :   ചിന്മയാനന്ദിനെതിരായ പരാതിയില്‍ പെണ്‍കുട്ടി മൊഴിമാറ്റി

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരായ ലൈംഗികാരോപണക്കേസില്‍ വഴിത്തിരിവ്. ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച 24കാരിയായ നിയമ വിദ്യാര്‍ത്ഥിനി കോടതിയില്‍ മൊഴിമാറ്റി. ലഖ്‍നൌവിലെ പ്രത്യേക കോടതിയാണ് ഇന്നലെ കേസ് പരിഗണിച്ചത്. കേസില്‍ ഒക്ടോബര്‍ 15ന് കോടതി വീണ്ടും വാദം കേള്‍ക്കും.

അക്രമികളുടെ സമ്മര്‍ദ്ദത്തിലാണ് താന്‍ ലൈംഗികാരോപണം ഉന്നയിച്ചതെന്നാണ് ഇന്നലെ പെണ്‍കുട്ടി നല്‍കിയ മൊഴി. അഡീഷ്ണല്‍ ജില്ലാ ജഡ്ജ് പവന്‍ കുമാര്‍ റായ്ക്ക് മുമ്പാകെയാണ് മുമ്പ് പറഞ്ഞ മൊഴി പെണ്‍കുട്ടി തിരുത്തിയത്. മൊഴിമാറ്റിയതിന് പെണ്‍കുട്ടിക്കെതിരേ കേസെടുക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടി.

ചിന്മയാനന്ദ് ട്രസ്റ്റിന് കീഴിലുള്ള ഷാജഹാന്‍പുരിയിലെ ലോ കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടി. സ്വാമി ചിന്‍മയാനന്ദ തന്നെ ഒരു വര്‍ഷത്തോളം പീഡിപ്പിക്കുകയായിരുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷമാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ 2019 സെപ്റ്റംബറില്‍ ചിന്മയാനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയിലാണ് ചിന്മയാനന്ദ് ജാമ്യത്തിലിറങ്ങിയത്.