LiveTV

Live

National

ശരത് യാദവിന്റെ മകള്‍ സുഭാഷിണി കോണ്‍ഗ്രസിലേക്ക്; ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

ബിഹാറിലെ മൊത്തം 243 നിയമസഭാ സീറ്റുകളിൽ 51 ലും സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന്


ശരത് യാദവിന്റെ മകള്‍ സുഭാഷിണി കോണ്‍ഗ്രസിലേക്ക്; ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

ലോക് താന്ത്രിക് ജനാതാദള്‍ (എല്‍ജെഡി) അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് യാദവിന്റെ മകള്‍ സുഭാഷിണി രാജ് റാവു കോണ്‍ഗ്രസിലേക്ക്. ബുധനാഴ്ച ഡല്‍ഹിയിലെത്തി പാര്‍ട്ടിയില്‍ ചേരുമെന്നാണ് സൂചന. ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

ബിഹാറിലെ മൊത്തം 243 നിയമസഭാ സീറ്റുകളിൽ 51 ലും സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള പാർട്ടി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ശരത് യാദവിന്റെ നിലപാട് അറിയാത്തതുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനം വൈകിയതെന്ന് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി അരുൺ ശ്രീവാസ്തവ പറഞ്ഞു, അതിനാലാണ് ആദ്യ ഘട്ടത്തിൽ സ്ഥാനാർത്ഥികളെ നിർത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാൻ കഴിയാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തിൽ ശരദ് യാദവിന്റെ പാരമ്പര്യം സംരക്ഷിക്കുന്നതിനാണ് തങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും അരുണ്‍ വ്യക്തമാക്കി.

ആര്‍ജെഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്, സിപിഐ, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള മഹാസഖ്യമായാണ് ബിഹാറില്‍ മത്സരിക്കുന്നത്. ഉപേന്ദ്ര കുശ്വഹയുടെ ആര്‍എല്‍എസ്പി മഹാസഖ്യം ഉപേക്ഷിച്ച് ബിഎസ്പിയുമായി സഖ്യമുണ്ടാക്കി. ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച (എച്ച്എം) അധ്യക്ഷന്‍ ജിതിന്‍ റാം മഞ്ജി എന്‍ഡിഎയില്‍ ചേര്‍ന്നു.