LiveTV

Live

National

ഹൈദരബാദില്‍ കനത്തമഴയില്‍ വീടുകള്‍ക്ക് മുകളിലേക്ക് മതിലിടിഞ്ഞു: രണ്ടുമാസക്കാരിയടക്കം ഒമ്പത് മരണം

മതിലിടിഞ്ഞ് വീണ് പത്ത് വീടുകളാണ് തകര്‍ന്നത്. മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്.

ഹൈദരബാദില്‍ കനത്തമഴയില്‍ വീടുകള്‍ക്ക് മുകളിലേക്ക് മതിലിടിഞ്ഞു: രണ്ടുമാസക്കാരിയടക്കം ഒമ്പത് മരണം

ഹൈദരബാദില്‍ കനത്തമഴയില്‍ വീടുകള്‍ക്ക് മുകളിലേക്ക് മതിലിടിഞ്ഞ് വീണ് ആറുമാസം പ്രായമുള്ള കുഞ്ഞ് അടക്കം ഒമ്പതുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ബന്ദല്‍ഗുഡയിലെ‌‍ മുഹമ്മദീയ ഹില്‍സില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മതിലിടിഞ്ഞ് വീണ് പത്ത് വീടുകളാണ് തകര്‍ന്നത്. മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. സ്വകാര്യവ്യക്തിയുടെ മതിലാണ് ഇടിഞ്ഞുവീണത്.

എം പി അസദുദ്ദീന്‍ ഉവൈസി സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി ആന്ധ്രയിലും തെലുങ്കാനയിലും കനത്ത മഴ തുടരുകയാണ്. 48 മണിക്കൂറിനിടെ തെലുങ്കാനയില്‍ മാത്രം 12 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.