LiveTV

Live

National

അടുത്ത വര്‍ഷം ആദ്യം ഒന്നിലധികം കോവിഡ് വാക്സിനുകള്‍ പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി

ആരാണോ ആദ്യം വാക്സിന്‍ നല്‍കുന്നത് അതിനനുസരിച്ച് വിതരണശൃംഖല ശക്തിപ്പെടുത്തും

അടുത്ത വര്‍ഷം ആദ്യം ഒന്നിലധികം കോവിഡ് വാക്സിനുകള്‍  പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി

അടുത്ത വര്‍ഷം ആദ്യം തന്നെ വിവിധ ഇടങ്ങളില്‍ നിന്നായി ഒന്നിലധികം കോവിഡ് വാക്സിനുകള്‍ പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍. രാജ്യത്ത് വാക്സിനുകൾ എങ്ങനെ വിതരണം ചെയ്യാമെന്ന് ആസൂത്രണം ചെയ്യുന്നതിനായി വിദഗ്ദ്ധരടങ്ങുന്ന സംഘം ഇതിനോടകം തന്നെ കൂടിയലോചിച്ചതായി മന്ത്രി അറിയിച്ചു.

ആരാണോ ആദ്യം വാക്സിന്‍ നല്‍കുന്നത് അതിനനുസരിച്ച് വിതരണശൃംഖല ശക്തിപ്പെടുത്തും. നിലവിൽ, നാല് കോവിഡ് വാക്സിനുകൾ ഇന്ത്യയിൽ പ്രീ-ക്ലിനിക്കൽ ട്രയലിന്റെ വിപുലമായ ഘട്ടത്തിലാണ്. 2021 ന്റെ ആദ്യ പാദത്തോടെ കോവിഡ് -19 വാക്സിൻ ലഭ്യമാകുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യയിലെ വലിയ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ ഒരു വാക്സിന് അല്ലെങ്കിൽ വാക്സിൻ നിർമ്മാതാവിന് രാജ്യം മുഴുവൻ വാക്സിനേഷൻ നല്‍കാന്‍ സാധിക്കില്ലെന്ന് ഞായറാഴ്ച അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ജനസംഖ്യ പരിഗണിച്ച് നിരവധി കോവിഡ് -19 വാക്സിനുകൾ രാജ്യത്ത് അവതരിപ്പിക്കാനുള്ള സാധ്യത വിലയിരുത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അമേരിക്ക കഴിഞ്ഞാല്‍ കോവിഡ് ഏറ്റവും കൂടുതല്‍ സംഹാരമാടിയിരിക്കുന്ന രാജ്യം ഇന്ത്യയാണ്. രാജ്യത്തൊട്ടാകെ ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ വൈറസ് ബാധിതരുടെ എണ്ണം 60,000 ൽ താഴെയായി. രോഗമുക്തി നേടിയവരുടെ എണ്ണം 62 ലക്ഷം കവിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.