LiveTV

Live

National

പൗരത്വ പ്രക്ഷോഭ നായിക സഫൂറ സർ​ഗാർ ആൺകുഞ്ഞിന് ജന്മം നൽകി

കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് 27കാരിയും അന്ന് മൂന്ന് മാസം ഗര്‍ഭിണിയുമായിരുന്ന സഫൂറയെ യു.എ.പി.എ ചുമത്തി ഡല്‍ഹി പൊലീസ് തിഹാര്‍ ജയിലില്‍ അടക്കുന്നത്

പൗരത്വ പ്രക്ഷോഭ നായിക സഫൂറ സർ​ഗാർ ആൺകുഞ്ഞിന് ജന്മം നൽകി

സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ഡൽഹി പൊലീസ് യു.എ.പി.എ ചുമത്തിയ ജാമിഅ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ഥിനി സഫൂറ സര്‍ഗാർ ആൺകുഞ്ഞിന് ജന്മം നൽകി. കഴിഞ്ഞ ജൂൺ 23ന് സഫൂറക്ക് ഡൽഹി ​ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് 27കാരിയും അന്ന് മൂന്ന് മാസം ഗര്‍ഭിണിയുമായിരുന്ന സഫൂറയെ യു.എ.പി.എ ചുമത്തി ഡല്‍ഹി പൊലീസ് തിഹാര്‍ ജയിലില്‍ അടക്കുന്നത്. ജാമിഅ കോര്‍ഡിനേഷന്‍ കമ്മറ്റിയിലെ മീഡിയ കോര്‍ഡിനേറ്ററായിരുന്നു സഫൂറ സര്‍ഗാര്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഡല്‍ഹി പൊലീസിലെ സ്‌പെഷല്‍ സെല്‍ സഫൂറയെ അറസ്റ്റു ചെയ്തത്. തുടർന്ന് യു.പി.എ.പി ചുമത്തുകയായിരുന്നു.