LiveTV

Live

National

മദ്യപിച്ച് ലക്കുകെട്ട് കാറില്‍ എസിയിട്ട് ഉറങ്ങിയ യുവാവ് മരിച്ചു

ബറോള ഗ്രാമവാസിയായ സുന്ദര്‍ പണ്ഡിറ്റ് എന്നയാളാണ് മരിച്ചത്

മദ്യപിച്ച് ലക്കുകെട്ട് കാറില്‍ എസിയിട്ട് ഉറങ്ങിയ യുവാവ് മരിച്ചു

മദ്യപിച്ച് ലക്കുകെട്ട് കാറില്‍ എസിയിട്ട് ഉറങ്ങിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നോയിഡയില്‍ ഞായറാഴ്ചയാണ് സംഭവം. ബറോള ഗ്രാമവാസിയായ സുന്ദര്‍ പണ്ഡിറ്റ് എന്നയാളാണ് മരിച്ചത്. ഇയാളെ കാറിനുള്ളില്‍ മരിച്ച നിലയില്‍ സഹോദരനാണ് കണ്ടത്.

സുന്ദറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. എസി വലിച്ചെടുത്ത കാര്‍ബണ്‍ മോണോക്സൈഡ് പോലുള്ള വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്ന് പൊലീസ് പറഞ്ഞു. സെക്ടർ 107 ൽ അദ്ദേഹത്തിന് മറ്റൊരു വീട് ഉണ്ടായിരുന്നു, അവിടെ അദ്ദേഹം വാരാന്ത്യത്തിൽ എത്താറുണ്ടായിരുന്നു. സ്ഥിരം മദ്യപാനിയായ സുന്ദര്‍ ശനിയാഴ്ച രാത്രി ബേസ്മെന്റിലെ പാര്‍ക്കിംഗ് ഏരിയയില്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്തിട്ടിരുന്ന കാറില്‍ കിടന്നുറങ്ങുന്നത് കണ്ടതായി ബന്ധുക്കള്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ സഹോദരന്‍ വന്നു നോക്കുമ്പോള്‍ അബോധവസ്ഥയില്‍ കാണുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എന്നാല്‍ ഇയാള്‍ രാത്രി തന്നെ മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു. സംഭവത്തില്‍ ദുരൂഹത ആരോപിക്കുന്നുണ്ടെങ്കിലും ആരും പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.