LiveTV

Live

National

റിപബ്ലിക്ക് ചാനലിന് പരസ്യം കൊടുക്കില്ലെന്ന് പാർലെ; ജി ഫോർ ജീനിയസെന്ന് സോഷ്യൽ മീഡിയ

പാർലെയുടെ തീരുമാനത്തെ കയ്യടിച്ചു കൊണ്ടാണ് സോഷ്യൽ മീഡിയ വരവേറ്റത്

റിപബ്ലിക്ക് ചാനലിന് പരസ്യം കൊടുക്കില്ലെന്ന് പാർലെ; ജി ഫോർ ജീനിയസെന്ന് സോഷ്യൽ മീഡിയ

ടി.ആർ.പി റേറ്റിങ്ങില്‍ കൃത്രിമം കാണിച്ച ചാനലുകള്‍ക്ക് ഇനി മുതൽ പരസ്യം നൽകില്ലെന്ന് പ്രഖ്യാപിച്ച് പാർലെ. റേറ്റിങ്ങില്‍ കൃത്രിമം കാണിച്ച മൂന്ന് ചാനലിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ബജാജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിസ്കറ്റ് നിർമാതാക്കളായ പാർലെയും പരസ്യ നിലപാട് എടുത്തത്.

'വിദ്വേഷ പ്രചരണം നടത്തുന്നതും വിഷമയമായ ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നതുമായ ചാനലുകള്‍ക്ക് ഇനി മുതൽ പരസ്യം നല്‍കില്ല' പാര്‍ലെ കമ്പനിയുടെ സീനിയര്‍ കാറ്റഗറി തലവന്‍ കൃഷ്ണറാവു പറഞ്ഞു. പരസ്യം നല്‍കുന്നതില്‍ നിയന്ത്രണം കൊണ്ടുവരുന്ന കാര്യം മറ്റ് കമ്പനികളുമായി ആലോചിക്കുമെന്നും കൃഷ്ണറാവു ബുദ്ധ കൂട്ടിച്ചേർത്തു.

പാർലെയുടെ തീരുമാനത്തെ കയ്യടിച്ചു കൊണ്ടാണ് സോഷ്യൽ മീഡിയ വരവേറ്റത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ #ParleG എന്ന ഹാഷ് ടാഗ് ട്രെൻഡിങ്ങിൽ എത്തി. 'ശരിക്കും ജീനിയസ്' എന്ന പാർലെയുടെ പരസ്യ വാചകം ഉൾപ്പടെയാണ് സോഷ്യൽ മീഡിയ പാർലെയുടെ തീരുമാനത്തിന് പിന്തുണയേകിയത്. ആഘോഷമാക്കിയത്.

അര്‍ണബ് ഗോസ്വാമിയുടെ റിപബ്ലിക് ടി.വി ഉള്‍പ്പെടെ മൂന്ന് ടെലിവിഷന്‍ ചാനലുകളാണ് ടി.ആര്‍.പി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചതായി മുംബൈ പോലീസ്‌ വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് ആരോപണ വിധേയരായ ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് അറിയിച്ച് പരസ്യ ദാതാക്കാളായ ബജാജും പാർലെയും രംഗത്തുവന്നത്.

ടെലിവിഷന്‍ റേറ്റിങിനായി ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൌണ്‍സില്‍) തെരഞ്ഞെടുത്ത വീടുകളില്‍ സ്ഥാപിച്ച അതീവ രഹസ്യമായ ബാര്‍കോ മീറ്ററുകളില്‍ ചാനലുകള്‍ കൃത്രിമം കാണിച്ചെന്നാണ് മുംബൈ പൊലീസിന്‍റെ കണ്ടെത്തല്‍. വീട്ടുടമസ്ഥരെ കണ്ട് പണം വാഗ്ദാനം ചെയ്ത് ചില പ്രത്യേക ചാനലുകള്‍ മാത്രം എല്ലായ്‍പ്പോഴും വീട്ടില്‍ വെക്കാന്‍ ആവശ്യപ്പെട്ടതായി കണ്ടെത്തി. ഉടമകള്‍ വീട്ടിലില്ലാത്ത സമയത്ത് വരെ ഈ ചാനലുകള്‍ വെക്കാന്‍ ആവശ്യപ്പെട്ടു. ഇവര്‍ക്ക് 400 മുതല്‍ 500 രൂപ വരെയാണ് മാസം പ്രതിഫലം നല്‍കിയിരുന്നതെന്നും പൊലീസ് പറഞ്ഞു.