LiveTV

Live

National

ഇതാണ് സല്യൂട്ട്, ഇതാകണം സല്യൂട്ട്; ധീരജവാന്‍മാര്‍ക്ക് കുട്ടിക്കുറുമ്പന്റെ ഹൃദയത്തില്‍ നിന്നൊരു സല്യൂട്ട്

സൈനികര്‍ക്ക് സല്യൂട്ട് നല്‍കുന്ന കുട്ടിയെ കണ്ടാല്‍ ആരും അതിശയിച്ചുപോകും

ഇതാണ് സല്യൂട്ട്, ഇതാകണം സല്യൂട്ട്; ധീരജവാന്‍മാര്‍ക്ക്  കുട്ടിക്കുറുമ്പന്റെ ഹൃദയത്തില്‍ നിന്നൊരു സല്യൂട്ട്

ഒരു കുട്ടിക്കുറുമ്പന്റെ സല്യൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സൈനികര്‍ക്ക് സല്യൂട്ട് നല്‍കുന്ന കുട്ടിയെ കണ്ടാല്‍ ആരും അതിശയിച്ചുപോകും.

ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്(ITBP)ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സൈനികര്‍ കടന്നുപോകുമ്പോള്‍ ലഡാക്കിലെ ചുഷൂല്‍ റോഡിനരികില്‍ നിന്ന് നംഗ്യാല്‍ എന്ന ബാലനാണ് സല്യൂട്ട് ചെയ്തത്. ഒരു കുഞ്ഞിന്റെ നിഷ്ക്കളങ്കത എന്നതിലുപരി എത്ര ആത്മാര്‍ത്ഥതയോടെയാണ് അവന്‍ സല്യൂട്ട് ചെയ്യുന്നതെന്ന് ആ വീഡിയോ കണ്ടാല്‍ മനസിലാകും. അത്ര ഭംഗിയാണ് ആ കൊച്ചു സല്യൂട്ടിന്.

ചൂഷുല്‍ ഗ്രാമത്തിലെ അതിര്‍ത്തി സേനാംഗമാണ് ഒക്ടോബര്‍ 8നാണ് ഈ ദൃശ്യം പകര്‍ത്തിയത്.