LiveTV

Live

National

പതിനാലുകാരിയെ ബലാൽസംഗം ചെയ്തു ദൃശ്യങ്ങൾ പകർത്തി; ബംഗാളിൽ അധ്യാപകൻ അറസ്റ്റിൽ

പശ്ചിമബംഗാളിൽ 14 വയസുള്ള പെൺകുട്ടിയെ അധ്യാപകനും സുഹൃത്തും ചേർന്ന്​ ബലാത്സംഗം ചെയ്​തു. ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയതായും പരാതി

പതിനാലുകാരിയെ ബലാൽസംഗം ചെയ്തു ദൃശ്യങ്ങൾ പകർത്തി; ബംഗാളിൽ അധ്യാപകൻ അറസ്റ്റിൽ

പശ്ചിമബംഗാളിൽ 14 വയസുള്ള പെൺകുട്ടിയെ അധ്യാപകനും സുഹൃത്തും ചേർന്ന്​ ബലാത്സംഗം ചെയ്​തു. ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയതായും പെൺകുട്ടി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പശ്ചിമബംഗാളിലെ നോർത്ത്​ 24 പർഗാനയിലാണ് സംഭവം.

സ്വകാര്യ സ്ഥാപനത്തിലെ അധ്യാപകനെ പെൺകുട്ടിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെതിരെ ലുക്ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അയാളെ പിടികൂടാനായി അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു.

അധ്യാപകനെ പൊലീസ്​ ശനിയാഴ്​ച കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി ഇയാളെ ഏഴു ദിവസ​ത്തേക്ക് റിമാൻഡ് ചെയ്തു.