LiveTV

Live

National

യു.പിയിൽ മാത്രമല്ല രാജസ്ഥാനിലും 'ജംഗിൾ രാജ്'; കോൺഗ്രസിന്റേത് കാട്ടു ഭരണമെന്ന് മായവതി

ഉത്തർപ്രദേശിലെന്നപോലെ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ‘ജംഗിൾ രാജ്’ ആണ് നിലനിൽക്കുന്നതെന്ന് മായാവതി

യു.പിയിൽ മാത്രമല്ല   രാജസ്ഥാനിലും 'ജംഗിൾ രാജ്'; കോൺഗ്രസിന്റേത് കാട്ടു ഭരണമെന്ന് മായവതി

ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിലെന്നപോലെ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ‘ജംഗിൾ രാജ്’ ആണ് നിലനിൽക്കുന്നതെന്ന് ബി.എസ്​.പി അധ്യക്ഷ മായാവതി.

ഉത്തർപ്രദേശിലെ പോലെതന്നെ എല്ലാത്തരം കുറ്റകൃത്യങ്ങളിലും രാജസ്ഥാൻ ഏറ്റവും മുന്നിലാണെന്ന് മായവതി പറഞ്ഞു. ഒരുപാട് നിരപരാധികൾ കൊലപ്പെടുന്നുണ്ടെന്നും, ദലിതർക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങൾ സംസ്ഥാനത്ത് വളരെ കൂടുതലാണെന്നും ബി.എസ്.പി അധ്യക്ഷ ചൂണ്ടിക്കാട്ടി.

രാജസ്ഥാനിലെ ഭരണസംവിധാനത്തിന്റെ കെടുകാര്യസ്ഥതയെ കുറിച്ച്​ കോൺഗ്രസ്​ നേതാക്കൾ ഒരക്ഷരം പോലും ശബ്ദിക്കുന്നില്ല. ഇരകളാക്കപ്പെടുന്ന ദലിതരുൾപ്പടെയുള്ളവരെ കോൺഗ്രസ്​ രാഷ്​ട്രീയ ലാഭത്തിനാണ് ഉപയോഗിക്കുന്നത്. ജനങ്ങൾ ഇതിനെതിരെ കരുതിയിരിക്കണം. മായാവതി ട്വറ്ററിൽ കുറിച്ചു.