LiveTV

Live

National

''ബലാത്സംഗ കേസിലെ പ്രതിയെ മത്സരിപ്പിക്കരുത്'': സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ എതിര്‍ത്ത വനിതാനേതാവിന് പ്രവര്‍ത്തകരുടെ മര്‍ദ്ദനം

ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാവ് താരാ യാദവിനെയാണ് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ മര്‍ദ്ദിച്ചത്.

''ബലാത്സംഗ കേസിലെ പ്രതിയെ മത്സരിപ്പിക്കരുത്'': സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ എതിര്‍ത്ത വനിതാനേതാവിന് പ്രവര്‍ത്തകരുടെ മര്‍ദ്ദനം

ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചോദ്യം ചെയ്ത വനിതാ നേതാവിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാവ് താരാ യാദവിനെയാണ് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ മര്‍ദ്ദിച്ചത്.

ഡിയോറിയ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ താരാ യാദവ് ചോദ്യം ചെയ്തതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. താരാ യാദവിനെ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുന്നതിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശിലz അഞ്ചുമണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.

ഡിയോറിയ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച മുകുന്ദ് ഭാസ്കറിന് എതിരെയാണ് താരാ യാദവ് രംഗത്ത് വന്നത്. മുകുന്ദ് ഭാസ്കര്‍ ബലാത്സംഗ കേസിലെ പ്രതിയാണ്. ഒരു ബലാത്സംഗ കേസിലെ പ്രതിക്ക്, ഉപതെരഞ്ഞടുപ്പില്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കുന്നതിനെയാണ് താരാ യാദവ് ചോദ്യം ചെയ്തത്. എതിര്‍പ്പുയര്‍ത്തിയ തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചതായും താരാ യാദവ് പറഞ്ഞു.

''ബലാത്സംഗ കേസിലെ പ്രതിയായ മുകുന്ദ് ഭാസ്കറിന് അടുത്ത ഉപതെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കുന്നത് ചോദ്യം ചെയ്ത തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു.'' ഇക്കാര്യത്തില്‍ പ്രിയങ്കാ ഗാന്ധി എന്ത് നടപടിയെടുക്കും എന്നറിയാനാണ് താന്‍ കാത്തിരിക്കുന്നതെന്നും താരാ യാദവ് പ്രതികരിച്ചു..