LiveTV

Live

National

മധ്യപ്രദേശില്‍ 14കാരിയെ ബലാത്സംഗം ചെയ്ത ശേഷം തീ കൊളുത്തി; പെണ്‍കുട്ടിയുടെ നില അതീവഗുരുതരം

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയാണ് കേസിലെ പ്രതി

 മധ്യപ്രദേശില്‍ 14കാരിയെ ബലാത്സംഗം ചെയ്ത ശേഷം തീ കൊളുത്തി; പെണ്‍കുട്ടിയുടെ നില അതീവഗുരുതരം

മധ്യപ്രദേശിലെ രേവയില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത ശേഷം തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി മരണത്തോട് മല്ലടിച്ച് ആശുപത്രിയില്‍ കഴിയുകയാണ്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയാണ് കേസിലെ പ്രതി.

ബുധനാഴ്ചയാണ് സംഭവം നടന്നത്. വീട്ടുകാര്‍ ഇല്ലാത്ത സമയം നോക്കി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ആണ്‍കുട്ടി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് സബ് ഡിവിഷണല്‍ ഓഫീസര്‍ ഒ.പി സിംഗ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വീട്ടുകാര്‍ തിരിച്ചെത്തിയപ്പോള്‍ പൊള്ളലേറ്റ മകളെയാണ് കാണുന്നത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും രേവയിലുള്ള സഞ്ജയ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെണ്‍കുട്ടിയുടെ നില അതീവഗുരുതരമാണ്.

കുറ്റകൃത്യത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടെങ്കിലും വ്യാഴാഴ്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതായി മധ്യപ്രദേശ് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.