LiveTV

Live

National

ഹാഥ്റസ് അപലപിച്ചതിനാല്‍ ബിജെപിക്കാര്‍ക്ക് വെറുപ്പ്, സ്ത്രീകളെ അപമാനിക്കുന്നവര്‍ക്ക് ഒരേ രക്തമെന്ന് ചിന്മയി

ബിജെപി, ഡിഎംകെ, ജാതി, മതം.. എല്ലാവരും സ്ത്രീകളെ അപമാനിക്കുന്നു.. അവർക്കെല്ലാം ഒരേ രക്തമാണെന്ന് ഗായിക ചിന്മയി

ഹാഥ്റസ് അപലപിച്ചതിനാല്‍ ബിജെപിക്കാര്‍ക്ക്  വെറുപ്പ്, സ്ത്രീകളെ അപമാനിക്കുന്നവര്‍ക്ക് ഒരേ രക്തമെന്ന് ചിന്മയി

പീഡന - ബലാത്സംഗ കേസുകളിലെ പ്രതികളെ പിന്തുണയ്ക്കുന്നവർക്കെതിരെ ഗായിക ചിന്മയി ശ്രീപദ. ഹാഥ്റസ് സംഭവത്തെ അപലപിച്ചതിനാൽ ബിജെപിക്കാർ തന്നെ വെറുക്കുന്നു. ബിജെപി, ഡിഎംകെ, ജാതി, മതം.. എല്ലാം സ്ത്രീകളെ അപമാനിക്കുന്നു.. അവർക്കെല്ലാം ഒരേ രക്തമാണെന്നും ചിന്മയി സോഷ്യൽ മീഡിയയിൽ കുറിച്ചു.

ചിന്മയിയുടെ കുറിപ്പിൻ്റെ പൂർണരൂപം

അപമാനിക്കുന്നതിന്റെ പുതിയ തലങ്ങൾ കാണിച്ചു തന്നിരിക്കുകയാണ് ആലൂര്‍ ഷാനവാസിന്റെയും വൈരമുത്തുവിന്റയും ആളുകൾ. അധികാരത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നവരാണ് ഇത്തരത്തിലുള്ള പുരുഷന്മാർ. തങ്ങള്‍ക്കറിയാവുന്ന ബലാത്സംഗ-പീഡന കേസുകളിലെ പ്രതികള്‍ക്കായി എത്ര ഉയരത്തിലും കൊടി പിടിക്കാൻ തയ്യാറായ ആളുകളാണ് ഇവർ. അത് ഇവർ തെളിയിച്ചു കഴിഞ്ഞതാണ്. ഇവരുടെ പെരുമാറ്റത്തിൽ എന്തെങ്കിലും മാറ്റമുണ്ടായിരുന്നെങ്കിൽ എന്‍റെ മനസ്സ് മാറിയേനെ. ഇവർ ഒരിക്കലും മാറാൻ പോകുന്നില്ല.

എന്നെ അപമാനിക്കാൻ തിരക്കുകൂട്ടുന്ന പുരുഷന്മാർ വിദ്യാഭ്യാസമില്ലാത്തവരാണ്. ഹാഥ്റസ് സംഭവത്തെ ഞാൻ അപലപിച്ചതിനാൽ ബിജെപി അനുകൂലികൾ എന്നെ വെറുക്കുന്നു. എല്ലാത്തിലുമുപരി ബിജെപി, ഡിഎംകെ, ജാതി, മതം- ഇവരെല്ലാം ഒരേ രക്തമാണ്. ഇവർ സ്ത്രീകളെ അപമാനിക്കുന്നു. ദയവായി കമന്റ്സ് പരിശോധിച്ച് നിങ്ങൾ വോട്ട് നൽകാൻ പാടില്ലാത്ത പുരുഷന്മാരെയും അവരുടെ പാർട്ടികളെയും കണ്ടെത്തുക.

Aloor Shanavas and Vairamuthu supporters indulging in a whole new level of shaming, insulting. These are the men who...

Posted by Chinmayi Sripada on Friday, October 9, 2020

കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ചിന്മയി ശ്രീപദ പരാതി നല്‍കിയിരുന്നു. തെന്നിന്ത്യയില്‍ മീടു വെളിപ്പെടുത്തലുകള്‍ക്ക് തുടക്കം കുറിച്ചവരില്‍ ഒരാളായിരുന്നു ചിന്മയി. സ്വിറ്റ്‌സര്‍ലന്റിലെ ഒരു പരിപാടിക്കിടെ വൈരമുത്തുവിനെ ഒരു ഹോട്ടലില്‍ ചെന്ന് കാണണമെന്ന ആവശ്യവുമായി സംഘാടകരിലൊരാള്‍ സമീപിച്ചുവെന്നാണ് ചിന്മയി പറഞ്ഞത്. താനും അമ്മയും ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങുകയാണെന്ന് പറഞ്ഞ് ആ ആവശ്യം നിരസിച്ചു. ഈ സംഭവത്തിന് മുന്‍പും വൈരമുത്തു തന്നെ ജോലി സ്ഥലത്തുവച്ച് അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ചിന്മയി പറയുകയുണ്ടായി.

വൈരമുത്തുവിനെതിരെ മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ ഡബ്ബിങ് അസോസിയേഷനില്‍ നിന്ന് ചിന്മയിയെ പുറത്താക്കിയിരുന്നു. മാസത്തില്‍ 10 മുതല്‍ 15 പാട്ടുകള്‍ വരെ പാടിയിരുന്ന തനിക്ക് തമിഴില്‍ അവസരങ്ങള്‍ കുറഞ്ഞെന്ന് ചിന്മയി വെളിപ്പെടുത്തുകയുണ്ടായി.