LiveTV

Live

National

പെണ്‍കുട്ടിയുമായി ബന്ധം; ഡല്‍ഹിയില്‍ 18കാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ രാഹുല്‍ രാജ്പുത് ആണ് ക്രൂരമായി മര്‍‌ദ്ദനമേറ്റ് ചികിത്സിലായിരിക്കെ മരിച്ചത്

പെണ്‍കുട്ടിയുമായി ബന്ധം; ഡല്‍ഹിയില്‍ 18കാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ 18കാരനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് ഈ ക്രൂരകൃത്യം ചെയ്തത്. ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ രാഹുല്‍ രാജ്പുത് ആണ് ക്രൂരമായി മര്‍‌ദ്ദനമേറ്റ് ചികിത്സിലായിരിക്കെ മരിച്ചത്.

ഡല്‍ഹിയിലെ ആദര്‍ശ്നഗറില്‍ ബുധനാഴ്ച സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ രാഹുലിന്റെ ശരീരത്തിൽ പരിക്കുകളൊന്നും കാണുന്നില്ലെന്ന് പറഞ്ഞ് കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് ആദ്യം തയ്യാറായില്ലെന്ന് രാഹുലിന്റെ അമ്മ ഇന്ത്യാ ടുഡേയോട് പറഞ്ഞു. കുട്ടിയെ ആക്രമിച്ചവരെ അറിയില്ലെന്നും രാഹുലിന്റെ അമ്മാവൻ പറഞ്ഞു. തന്റെ സഹോദരിയോട് സംസാരിച്ചതുകൊണ്ടാണ് താന്‍ രാഹുലിനെ മര്‍ദ്ദിച്ചതെന്നായിരുന്നു ആക്രമിച്ച ആണ്‍കുട്ടി തന്നോട് പറഞ്ഞതെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്നമാണെന്നും കേസിന് വേറെ നിറം നല്‍കരുതെന്നും നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി ഡിസിപി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് രാഹുല്‍. ക്ലാസില്ലാത്ത സമയങ്ങളില്‍ രാഹുല്‍ കുട്ടികള്‍ക്ക് ട്യൂഷനുമെടുക്കാറുണ്ടായിരുന്നു. പെണ്‍കുട്ടിയും രാഹുലും തമ്മില്‍ സുഹൃത്തുക്കളായിരുന്നെന്നും എന്നാല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇതിന് എതിരായിരുന്നുവെന്നും പൊലീസ് പറയുന്നു. രണ്ട് വർഷത്തോളമായി തന്റെ അനന്തരവനും പെൺകുട്ടിയും തമ്മില്‍ അടുപ്പമുണ്ടായിരുന്നതായി രാഹുലിന്റെ അമ്മാവൻ പറഞ്ഞു. ഇരുവരും ഒരേ സ്ഥലത്ത് താമസിക്കുന്നവരാണ്. പെണ്‍കുട്ടിയുടെ സഹോദരങ്ങള്‍ക്ക് രാഹുലുമായുള്ള സൌഹൃദത്തോട് എതിര്‍പ്പായിരുന്നു.

ബുധനാഴ്ച വൈകിട്ട് രാഹുലിനെ നന്ദ റോഡിലുള്ള ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും പെണ്‍കുട്ടിയുടെ സഹോദരങ്ങളടക്കമുള്ല അഞ്ച് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.