LiveTV

Live

National

സി.എ.എ വിരുദ്ധ സമരം; ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥി നേതാക്കൾക്കെതിരെ തെലുങ്കാന പൊലീസ് കേസ്

എം.എസ്.എഫ്, ഫ്രറ്റേണിറ്റി, എസ്.ഐ.ഒ, ബി.എസ്.എഫ്, എന്‍.എസ്.യു.ഐ, , ജെ.കെ.എസ്.എ, എ.ഐ.എസ്.എ എന്നീ സംഘടനകളുടെ നേതാക്കള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സി.എ.എ വിരുദ്ധ സമരം; ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥി നേതാക്കൾക്കെതിരെ തെലുങ്കാന പൊലീസ് കേസ്

സി.എ.എ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ ദല്‍ഹി-യു.പി പൊലീസ് സംവിധാനങ്ങള്‍ക്ക് സമാനമായി തെലുങ്കാന പൊലീസിന്‍റെ പ്രതികാര നടപടി. സി.എ.എ. വിരുദ്ധ പ്രക്ഷോഭത്തിന്‍റെ ഭാഗമായി ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ രൂപീകരിച്ച എച്ച്.സി.യു എഗൈയിന്‍സ്റ്റ് എന്‍.ആര്‍.സി, സി.എ.എ കോര്‍ഡിനേഷന്‍ കമ്മിറ്റിയും മൗലാനാ ആസാദ് ദേശീയ ഉര്‍ദു സര്‍വകലാശാല(മാനു) വിദ്യാര്‍ഥി യൂണിയനും സംയുക്തമായി കഴിഞ്ഞ ഫെബ്രുവരി 21ന് മാനുവില്‍ നടത്തിയ പരിപാടിക്കെതിരെയാണ് തെലുങ്കാന പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. എം.എസ്.എഫ്, ഫ്രറ്റേണിറ്റി, എസ്.ഐ.ഒ, ബി.എസ്.എഫ്, എന്‍.എസ്.യു.ഐ, , ജെ.കെ.എസ്.എ, എ.ഐ.എസ്.എ എന്നീ സംഘടനകളുടെ നേതാക്കള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എം.എസ്.എഫ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല യൂണിറ്റ് പ്രസിഡണ്ടും മുന്‍ യൂണിയന്‍ ഭാരവാഹി കൂടിയായ കോഴിക്കോട് നാദാപുരം സ്വദേശി ആഷിഖുറസൂല്‍, ഫ്രറ്റേണിറ്റി യൂണിറ്റ് കമ്മിറ്റിയംഗവും മലപ്പുറം വാഴക്കാട് സ്വദേശിയുമായ ജിയാദ് ഹുസൈന്‍, വിദ്യാര്‍ഥി നേതാവ് മലപ്പുറം സ്വദേശി താഹിര്‍ ജമാല്‍, ജമ്മു കശ്മീര്‍ വിദ്യാര്‍ഥി യൂണിയന്‍(ജെ.കെ.എസ്.എ) യൂണിറ്റ് പ്രസിഡന്‍റ് ഹാദിഫ്, ബി.എസ്.എഫ് യൂണിറ്റ് കമ്മിറ്റി അംഗവും മുന്‍ ബാപ്സ നേതാവുമായ മണികണ്ഠ, എ.ഐ.എസ്.എ യൂണിറ്റ് സെക്രട്ടറി സോണാല്‍, എന്‍.എസ്.യു.ഐ യൂണിറ്റ് പ്രസിഡന്‍റ് സ്നേഹ ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രക്ഷോഭ പരിപാടിയില്‍ പങ്കെടുത്ത പതിനാലോളം പേരെ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ ഐ.പി.സി 34,143,188 വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്.