LiveTV

Live

National

മാസ്കും സാമൂഹ്യ അകലവുമില്ലാതെ പിറന്നാള്‍ ആഘോഷിച്ച ബിജെപി എംപിക്കെതിരെ പരാതി

ഇതാദ്യമായല്ല അപരാജിത കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നത്.


മാസ്കും സാമൂഹ്യ അകലവുമില്ലാതെ പിറന്നാള്‍ ആഘോഷിച്ച ബിജെപി എംപിക്കെതിരെ പരാതി

ബിജെപിയുടെ വക്താവും ഭുബനേശ്വര്‍ എംപിയുമായി അപരാജിത സാരംഗിയുടെ പിറന്നാള്‍ ആഘോഷം വിവാദത്തില്‍. കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച്, മാസ്കും സാമൂഹ്യ അകലവുമൊന്നും പാലിക്കാതെയായിരുന്നു ആഘോഷം.

അപരാജിതക്കും ചുറ്റം മാസ്ക് ധരിക്കാതെ, സാമൂഹ്യഅകലം പാലിക്കാതെ നിരവധി സ്ത്രീകളെ കാണാം. ആഘോഷത്തിന്‍റെ ഭാഗമായി നൃത്തവുമുണ്ടായിരുന്നു. ഇതാദ്യമായല്ല അപരാജിത കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നത്.


മാസ്കും സാമൂഹ്യ അകലവുമില്ലാതെ പിറന്നാള്‍ ആഘോഷിച്ച ബിജെപി എംപിക്കെതിരെ പരാതി

നേരത്തെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ലംഘിച്ച് അപരാജിത ബിജെപി പ്രവര്‍ത്തകരുടെ യോഗം വിളിക്കുകയുണ്ടായി. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അപരാജിതക്കും 20 ബിജെപി പ്രവര്‍ത്തകര്‍ക്കും പിഴയൊടുക്കേണ്ടിയും വന്നു. ജൂണ്‍ 9ന് ഭുബവനേശ്വറിലെ ഹന്‍സ്പാലില്‍ മേല്‍പ്പാലത്തിന് തറക്കല്ലിട്ടപ്പോഴും കോവിഡ് പ്രോട്ടോകള്‍ ലംഘിച്ചു.


മാസ്കും സാമൂഹ്യ അകലവുമില്ലാതെ പിറന്നാള്‍ ആഘോഷിച്ച ബിജെപി എംപിക്കെതിരെ പരാതി

നിയമലംഘനം നോക്കിനില്‍ക്കില്ലെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭൂരിപക്ഷം പേരും നിയന്ത്രണങ്ങള്‍ അനുസരിച്ചാണ് ജീവിക്കുന്നത്. എന്നാല്‍ ചുരുക്കം ചിലര്‍ പ്രോട്ടോകോള്‍ ലംഘിച്ചാല്‍ പോലും വൈറസ് വ്യാപനമുണ്ടാകും. ഇത് അംഗീകരിക്കില്ലെന്നാണ് നവീന്‍ പട്നായിക് പറഞ്ഞത്.

ഒഡീഷ ആഭ്യന്തരമന്ത്രി അപരാജിതക്കെതിരെ കേന്ദ്രത്തിന് കത്തെഴുതി. നിരന്തരം താക്കീത് നല്‍കിയിട്ടും എംപിയുടെ മനോഭാവത്തില്‍ ഒരു മാറ്റവുമില്ലെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. കോവിഡിനെതിരെ പോരാടുന്നവരെയും ജീവന്‍ നഷ്ടമായവരെയും അപമാനിക്കുന്ന തരത്തിലാണ് എംപിയുടെ പെരുമാറ്റമെന്നും മന്ത്രി കത്തില്‍ വ്യക്തമാക്കി.


മാസ്കും സാമൂഹ്യ അകലവുമില്ലാതെ പിറന്നാള്‍ ആഘോഷിച്ച ബിജെപി എംപിക്കെതിരെ പരാതി

എന്നാല്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചിട്ടില്ലെന്നാണ് എംപിയുടെ വാദം. ജന്മദിനത്തിന് മന്ത്രി ആശംസകള്‍ നേരുമെന്നാണ് കരുതിയത്. എന്നാല്‍ തന്നെക്കുറിച്ച് പരാതിക്കത്ത് എഴുതുകയാണ് അദ്ദേഹം ചെയ്തതെന്നും അപരാജിത പ്രതികരിച്ചു.