LiveTV

Live

National

'ശരീരത്തില്‍ ഓക്സിജന്‍റെ അളവ് കുറവാണ്, തിരിച്ചുവരും': കോവിഡ് രോഗികളെ പരിചരിക്കുന്നതിനിടെ വൈറസ് ബാധിച്ച നടി ശിഖ

ആറ് മാസമായി കോവിഡ് രോഗികളെ പരിചരിക്കുകയാണ് ശിഖ.

'ശരീരത്തില്‍ ഓക്സിജന്‍റെ അളവ് കുറവാണ്, തിരിച്ചുവരും': കോവിഡ് രോഗികളെ പരിചരിക്കുന്നതിനിടെ വൈറസ് ബാധിച്ച നടി ശിഖ

രാജ്യത്ത് കോവിഡ് പടര്‍ന്നുപിടിച്ചതോടെ അഭിനയമൊക്കെ പിന്നെ എന്ന് പറഞ്ഞ് തന്‍റെ നഴ്സ് കുപ്പായം വീണ്ടുമണിയുകയായിരുന്നു നടി ശിഖ മല്‍ഹോത്ര. ആറ് മാസമായി കോവിഡ് രോഗികളെ പരിചരിക്കുകയാണ് ശിഖ. ഇതിനിടെ താനും രോഗബാധിതയായെന്ന് ശിഖ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

'ശരീരത്തില്‍ ഓക്സിജന്‍റെ അളവ് കുറവാണ്, തിരിച്ചുവരും': കോവിഡ് രോഗികളെ പരിചരിക്കുന്നതിനിടെ വൈറസ് ബാധിച്ച നടി ശിഖ

ശരീരത്തില്‍ ഓക്സിജന്‍റെ അളവ് കുറവാണ്. ആശുപത്രിയില്‍ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്യുന്നത് എല്ലാവരും ഈ രോഗത്തെ ഗൌരവമായി കാണണം എന്ന് അഭ്യര്‍ഥിക്കാനാണ്. പരമാവധി വീടിനുള്ളില്‍ സുരക്ഷിതരായി ഇരിക്കണം. എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും തനിക്കുണ്ടെന്നും വൈറസിനെ തോല്‍പിച്ച് ഉടന്‍ തിരിച്ചെത്തുമെന്നും ശിഖ വ്യക്തമാക്കി. വാക്സിന്‍ കണ്ടുപിടിക്കാത്ത കാലത്തോളം മുന്‍കരുതലില്‍ വീഴ്ച വരുത്തരുതെന്നും ശിഖ അഭ്യര്‍ഥിച്ചു. മാസ്ക് മറക്കരുത്, കൈകള്‍ ഇടക്കിടെ കഴുകണം. നിങ്ങളുടെയെല്ലാം പരിധിയില്ലാത്ത സ്നേഹത്തിന് നന്ദിയെന്നും ശിഖ വ്യക്തമാക്കി.

View this post on Instagram

*Tested Positive* #Admitted अभी oxygen की कमी महसूस हो रही है 🥺 पोस्ट उनके लिए जो कहते हैं कोरोना कुछ नहीं 😷 #serving #continuously from past 6 months with all of your best wishes and prayers 👩🏻‍⚕️🇮🇳 आप सभी की दुआएँ ने छ: महिने तक जंग के मैदान में सलामत रखा और मुझे पूरा भरोसा है की अब भी आप सब की दुआओं से ही मैं जल्द स्वस्थ हो जाऊँगी 💝 अभी तक कोई vaccine तैयार नहीं हुई है तो अपना व अपने प्रियजनों का ख़्याल रखें, #socialdistancing का पालन करना, मास्क पहनना, नियमित रूप से हाथ बार बार धोना, sanitiser का इस्तेमाल करना न भूले “याद रहे सबसे ज़रूरी दो गज की दूरी ” 🙏🏻 असीम प्रेम व सम्मान के लिए आभार 🙌🏻💫जय हिंद 🇮🇳 #coronafighternurse #shikhamalhotra #versatile #actress #coronawarriorsindia

A post shared by Shikha Malhotra (@shikhamalhotraofficial) on

ഡല്‍ഹിയിലെ വര്‍ധമാന്‍ മഹാവീര്‍ മെഡിക്കല്‍ കോളജില്‍ നിന്നുമാണ് ശിഖ നഴ്സിങില്‍ ബിരുദം നേടിയത്. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ അഞ്ച് വര്‍ഷം നഴ്സായി ജോലി ചെയ്തിട്ടുമുണ്ട്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സാഹചര്യം കണക്കിലെടുത്ത് താന്‍ സ്വയംസന്നദ്ധയായി രോഗികളെ പരിചരിക്കാന്‍ പോവുകയാണെന്നാണ് ശിഖ ആറ് മാസം മുന്‍പ് പറഞ്ഞത്. നഴ്സ് എന്ന നിലയിലും കലാകാരി എന്ന നിലയിലും രാജ്യത്തെ സേവിക്കാന്‍ എന്നും താനുണ്ടാകും. മുംബൈയിലെ ജോഗേശ്വരിയിലാണ് ശിഖ നഴ്സായി കോവിഡ് രോഗികളെ പരിചരിച്ചത്.

View this post on Instagram

#lockdownday1 #coronafighternurse 👩🏻‍⚕️ #coronawarriorsindia For those who don’t know that I am a #Registered #BscHonoursNurse from Vardhaman Mahavir Medical & #SafdarjungHospital Spending my 5 years...so sharing a glance of my working hours in the hospital👩🏻‍⚕️So as you all have always appreciated my efforts my achievements this time need all of your support to #serve the #nation once again🙏🏻and this time I’ve Decided to join the hospital in #mumbai for #covid19 #crisis .Always there to serve the country as a #Nurse as a #entertainer wherever however I can 😇need your blessings🙌🏻please be at home be safe💐and support the government. Thank you so much Mumu to make me what I am today🤗Jai Hind🇮🇳 @narendramodi @niti.aayog @cmomaharashtra_ @uddhavthackeray @smritiiraniofficial @adityathackeray @who @indian_nursing_council @amitabhbachchan @beingsalmankhan @iamsrk @_aamirkhan @akshaykumar @kartikaaryan #kokipoochega @dedipya_official @shobha_official @aajtak @zeenews @abpnewstv @ddnews_official

A post shared by Shikha Malhotra (@shikhamalhotraofficial) on

സഞ്ജയ് മിശ്രയുടെ കാഞ്ച്‌ലി ലൈഫ് ഇന്‍ സ്ലൗ, റണ്ണിങ് ശാജി, ഫാന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പാത്രം മുട്ടിയും വിളക്ക് തെളിയിച്ചും കൊറോണയെ ഓടിക്കാന്‍ നോക്കിയ ബോളിവുഡിലെ പ്രശസ്തര്‍ക്ക് മാതൃകയാണ് ശിഖ എന്ന് പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ശിഖ രോഗം ഭേദമായി എത്രയും പെട്ടെന്ന് തിരിച്ചുവരട്ടെയെന്ന് ആശംസിക്കുകയാണ് ആരാധകര്‍.