LiveTV

Live

National

അന്യായമായി തടഞ്ഞുവെക്കുന്നു: ഹാഥ്റസിലെ പെണ്‍കുട്ടിയുടെ കുടുംബം സുപ്രീംകോടതിയിലേക്ക്

കുടുംബത്തിന് വേണ്ടി വാൽമീകി മഹാപഞ്ചായത്ത് നൽകിയ ഹരജി അലഹബാദ് ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

അന്യായമായി തടഞ്ഞുവെക്കുന്നു: ഹാഥ്റസിലെ പെണ്‍കുട്ടിയുടെ കുടുംബം സുപ്രീംകോടതിയിലേക്ക്

ജില്ലാഭരണകൂടം അന്യായമായി തടഞ്ഞുവെക്കുന്നത് ചോദ്യം ചെയ്ത് ഹാഥ്റസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. കുടുംബത്തിന് വേണ്ടി വാൽമീകി മഹാപഞ്ചായത്ത് നൽകിയ ഹരജി അലഹബാദ് ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. മാധ്യമപ്രവർത്തകന്‍റെ അറസ്റ്റ് ചോദ്യം ചെയ്ത് കെയുഡബ്ല്യുജെ സമർപ്പിച്ച ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.

ജില്ലാ ഭരണകൂടം തടഞ്ഞു വെച്ചിരിക്കുകയാണെന്ന് ആരോപിച്ച് ഹാഥ്റസ് പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ടി നൽകിയ ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. കുടുംബത്തിന് സുപ്രീം കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് പ്രിതിൻകർ ദിവാകർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. സമാന സ്വഭാവമുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ഹരജി തള്ളിയത്.

പൊലീസ് സമ്മർദ്ദം ചെലുത്തുന്നുവെന്നും തടങ്കലിൽ ആക്കിയ അവസ്ഥയാണെന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. കുടുംബത്തിന് വേണ്ടി അഖില ഭാരതീയ വാല്മീകി മഹാപഞ്ചായത്താണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഹാഥ്റസ് റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമപ്രവർത്തകന്‍ സിദ്ധീഖ് കാപ്പനെ അറസ്റ്റ് ചെയ്ത യുപി പൊലീസ് നടപടി ചോദ്യം ചെയ്ത് കെയുഡബ്ല്യുജെ സമർപ്പിച്ച ഹരജി സുപ്രീംകോടതി തിങ്കളാഴ്ച സമർപ്പിക്കും. സിദ്ധീഖിന്‍റെ മോചനമാവശ്യപ്പെട്ട് പ്രതിഷേധവും ശക്തമാവുകയാണ്. എംപിമാരായ ബെന്നി ബഹനാൻ, ബിനോയ് വിശ്വം, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.