LiveTV

Live

National

സംശയരോഗം; ഭാര്യയുടെ അറുത്തെടുത്ത തലയുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍

ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം

സംശയരോഗം; ഭാര്യയുടെ അറുത്തെടുത്ത തലയുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍

സംശയം മൂത്ത് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. തലയറുത്ത ശേഷം ശിരസുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. 35കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം. അറുത്തെടുത്ത തലയുമായി പ്രതി ചിന്നാര്‍ യാദവ് പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് ഈ ദാരുണ സംഭവം നടന്നത്. രാവിലെ 7.30ഓടെ ചിന്നാര്‍ യാദവും ഭാര്യ വിമലയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു വഴക്ക്. തര്‍ക്കം മൂത്തതോടെ ആയുധമെടുത്ത് പ്രതി ഭാര്യയെ കുത്തുകയായിരുന്നു. കൊലപ്പെടുത്തി തലയറുത്ത ശേഷം പ്രതി ബാബെരു പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. അറുത്തെടുത്ത തലയുമായി യുവാവ് പോലീസ് സ്റ്റേഷനിലെത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ചിന്നാര്‍ യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്കു ഉപയോഗിച്ച ആയുധവും കണ്ടെടുത്തു.