LiveTV

Live

National

ഇന്ത്യയില്‍ തിരിച്ചുവരാനൊരുങ്ങി പബ്ജി

പബ്ജി ഉൾപ്പെടെയുള്ള 118 ചൈനീസ് ആപ്പുകൾക്ക് ഈ വർഷം സെപ്റ്റംബർ രണ്ടിനാണ് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയത്

ഇന്ത്യയില്‍ തിരിച്ചുവരാനൊരുങ്ങി പബ്ജി

എയർടെല്ലുമായി സഹകരിച്ചു പബ്ജി മൊബൈൽ ഗെയിം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്. നേരത്തെ ഇന്ത്യൻ വിപണിയിലേക്ക് ഗെയിം കൊണ്ടു വരുന്നതിന് ജിയോയുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

പബ്ജി ഉൾപ്പെടെയുള്ള 118 ചൈനീസ് ആപ്പുകൾക്ക് ഈ വർഷം സെപ്റ്റംബർ രണ്ടിനാണ് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതും ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുകയും ചെയ്യുന്നു എന്നാരോപിച്ചാണ് പബ്ജിക്ക് എതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചത്.