LiveTV

Live

National

പെരിയാർ ബ്രിട്ടീഷ് ഏജന്റെന്ന് കട്ജു; രാജ്യദ്രോഹിയെന്ന് അധിക്ഷേപവും

'പെരിയാർ ബ്രിട്ടീഷ് ഏജന്റും രാജ്യദ്രോഹിയുമായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിൽ അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നു'

പെരിയാർ ബ്രിട്ടീഷ് ഏജന്റെന്ന് കട്ജു; രാജ്യദ്രോഹിയെന്ന് അധിക്ഷേപവും

സാമൂഹിക പരിഷ്കർത്താവും ദ്രാവിഡ കഴകം നേതാവുമായിരുന്ന പെരിയാറിനെതിരെ അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞ് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് മാർകണ്ടേയ കട്ജു. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു കട്ജുവിന്റെ പരാമർശം.

പെരിയാർ ബ്രിട്ടീഷ് ഏജന്റെന്ന് കട്ജു; രാജ്യദ്രോഹിയെന്ന് അധിക്ഷേപവും

പെരിയാർ ബ്രിട്ടീഷ് ഏജന്റും രാജ്യദ്രോഹിയുമായിരുന്നുവെന്നും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിൽ അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നുവെന്നും ആയിരുന്നു കട്ജുവിന്റെ ആരോപണം. അത് കൊണ്ടാണ് പെരിയാറിന്റെ ലേഖനത്തിൽ ഓഗസ്റ്റ് 15 നെ ഒരു കറുത്ത ദിനമായി പ്രഖ്യാപിച്ചതെന്നും കട്ജു വിമർശിച്ചു.

The British agent and traitor Periyar did not want freedom for India. So this rascal declared 15th August as a black day in his journal Pic sent to me by Meena Vishwanath of Chennai

Posted by Markandey Katju on Wednesday, October 7, 2020

കട്ജുവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം

'ബ്രിട്ടീഷ് ഏജൻറും രാജ്യദ്രോഹിയുമായ പെരിയാർ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കണമെന്ന്​ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഓഗസ്റ്റ് 15 ത​ന്റെ പ്രസിദ്ധീകരണത്തിൽ കറുത്ത ദിനമായി അയാൾ പ്രഖ്യാപിച്ചതും അത് കൊണ്ടാണ്.'

ചെന്നൈയിൽ നിന്ന് തന്റെ സുഹൃത്ത്​ മീനവിശ്വനാഥ്​ അയച്ചുതന്ന ചിത്രം എന്ന് പറഞ്ഞ്​ ഒരു പഴയ തമിഴ്​ പോസ്​റ്ററും കട്​ജു ഫേസ്ബുക് പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്​.