LiveTV

Live

National

ബീഹാറില്‍ സീറ്റ് പ്രതീക്ഷിച്ച് രാജിവെച്ച ഡി.ജി.പിക്ക് സീറ്റില്ല

കഴിഞ്ഞമാസമാണ് ഗുപ്‌തേശ്വര്‍ പാണ്ഡേ, പോലീസ് മേധാവി സ്ഥാനത്തുനിന്ന് സ്വയം വിരമിച്ചത്.

ബീഹാറില്‍ സീറ്റ് പ്രതീക്ഷിച്ച് രാജിവെച്ച ഡി.ജി.പിക്ക് സീറ്റില്ല

ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് പ്രതീക്ഷിച്ച് രാജിവെച്ച ഡി.ജി.പി ഗുപ്‌തേശ്വര്‍ പാണ്ഡെക്ക് സീറ്റില്ല. നിതീഷ് കുമാറിന്റെ ജെ.ഡി.(യു)വില്‍ അംഗത്വം എടുത്ത അദ്ദേഹത്തിന് സ്വന്തം ജില്ലയായ ബുക്‌സറില്‍നിന്ന് മത്സരിക്കാനായിരുന്നു ആഗ്രഹം. എന്നാല്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ബുക്‌സർ ബി.ജെ.പിക്കാണ് ലഭിച്ചത്. ബി.ജെ.പി മത്സരിക്കാന്‍ അവസരം കൊടുത്തത് പരശുറാം ചതുര്‍വേദി എന്ന മുൻ പോലീസ് കോൺസ്റ്റബിളിനാണ്.

കഴിഞ്ഞമാസമാണ് ഗുപ്‌തേശ്വര്‍ പാണ്ഡേ, പോലീസ് മേധാവി സ്ഥാനത്തുനിന്ന് സ്വയം വിരമിച്ചത്.