LiveTV

Live

National

മാസ്ക് ധരിച്ചില്ല; ബെല്‍ഗാവി പൊലീസ് ഒരു ദിവസം കൊണ്ട് പിഴയിനത്തില്‍ ഈടാക്കിയത് 60,300 രൂപ

മാസ്ക് ധരിക്കാത്ത 365 പേരില്‍ നിന്നാണ് തുക ഈടാക്കിയത്

മാസ്ക് ധരിച്ചില്ല; ബെല്‍ഗാവി പൊലീസ് ഒരു ദിവസം കൊണ്ട് പിഴയിനത്തില്‍ ഈടാക്കിയത് 60,300 രൂപ

ഇത്രയൊക്കെയായിട്ടും മാസ്ക് ധരിക്കാന്‍ പലര്‍ക്കും മടിയാണ്. മാസ്ക് നിര്‍ബന്ധമാക്കിയിട്ടും പിഴ ഈടാക്കിയിട്ടും വീടിന് പുറത്തിറങ്ങുമ്പോള്‍ മാസ്ക് വയ്ക്കാന്‍ പലരും വിമുഖത കാട്ടുകയാണ്.

കര്‍ണാടകയിലും ഇത് തന്നെയാണ് സ്ഥിതി. മാസ്ക് ധരിക്കാത്തതിന് ബെല്‍ഗാവി പൊലീസ് ഒരു ദിവസം കൊണ്ട് പിഴയിനത്തില്‍ ഈടാക്കിയത് 60,300 രൂപയാണ്. മാസ്ക് ധരിക്കാത്ത 365 പേരില്‍ നിന്നാണ് തുക ഈടാക്കിയത്.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബുധനാഴ്ച മുതല്‍ മാസ്ക് ധരിക്കാത്തതിന് ആളുകൾക്ക് പിഴ ചുമത്തുമെന്ന് സിറ്റി പൊലീസ് അറിയിച്ചിരുന്നു. നഗര, ഗ്രാമപ്രദേശങ്ങളിലെ എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും അധികാരപരിധിയിലാണ് മാസ്ക് ധരിക്കാത്തവരെ കണ്ടെത്താന്‍ പരിശോധന നടത്തിയത്.

നഗരപ്രദേശങ്ങളിൽ 200 രൂപയും ഗ്രാമപ്രദേശങ്ങളിൽ 100 ​രൂപയുമാണ് പിഴ ഈടാക്കുന്നത്. മൊത്തം 365 പേർക്കെതിരെ കേസെടുക്കുകയും ആദ്യ ദിവസം 60,300 രൂപ പിഴ ഈടാക്കുകയും ചെയ്തു. എന്നാല്‍ സാമൂഹ്യ അകലം പാലിക്കാത്തതുമായി ബന്ധപ്പെട്ട് കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.