LiveTV

Live

National

രാജ്യത്തെ വ്യാജ സർവകലാശാലകളിൽ കൂടുതലും യു.പിയിലെന്ന്​ യു.ജി.സി

പട്ടികയില്‍ കേരളത്തില്‍ നിന്നും ഒരു സര്‍വകലാശാലയുണ്ട്

രാജ്യത്തെ വ്യാജ സർവകലാശാലകളിൽ കൂടുതലും യു.പിയിലെന്ന്​ യു.ജി.സി

രാജ്യത്തെ​ 24 വ്യാജ യൂനിവേഴ്​സിറ്റികളുടെ പട്ടിക പുറത്തുവിട്ട്​ യു.ജി.സി (യൂനിവേഴ്​സറ്റി ഗ്രാൻറ്​സ്​ കമീഷൻ). ഇതിൽ പല സ്ഥാപനങ്ങളും ബിരുദ-ബിരുദാനന്തര കോഴ്​സുകൾ നടത്തുന്നുണ്ടെന്നും യു.ജി.സി അറിയിച്ചു. സംസ്ഥാനങ്ങളു​ടേ​യോ കേന്ദ്രസർക്കാറിയോ യു.ജി.സിയുടേയോ അനുമതി വാങ്ങാതെയാണ്​ ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം. പട്ടികയില്‍ കേരളത്തില്‍ നിന്നും ഒരു സര്‍വകലാശാലയുണ്ട്.

വ്യാജ സർവകലാശാലകൾ ഏറ്റവും കൂടുതലുള്ളത്​ ഉത്തര്‍പ്രദേശിലാണ്,​എട്ട്​ സർവകലാശാലകൾ. ഏഴ് വ്യാജ​ സർവകലാശാലകളുമായി ഡൽഹിയാണ്​ രണ്ടാം സ്ഥാനത്ത്​.

വ്യാജ സര്‍വകലാശാലകളുടെ ലിസ്റ്റ്

Delhi

Commercial University Ltd Daryaganj Delhi
United Nations University, Delhi
Vocational University, Delhi
ADR-Centric Juridical University, ADR House
Indian Institute of Science and Engineering, New Delhi
Viswakarma Open University for Self-employment, India
Adhyatmik Vishwavidyala (Spiritual University)

Karnataka

Badaganvi Sarkar World Open University Education Society, Gokak

Kerala

St John’s University, Kishanattam

Maharashtra

Raja Arabic University, Nagpur

West Bengal

Indian Institute of Alternative Medicine, Kolkata
Institute of Alternative Medicine and Research, Kolkata

Uttar Pradesh

Varnaseya Sanskrit Vishwavidyala, Varanasi
Mahila Gram Vidyapith/ Vishwavidyalya
Gandhi Hindi Vidyapith, Prayag
National University of Electro Complex Homeopathy, Kanpur
Netaji Subhash Chandra Bose University (open university), Achaltal, Aligarh
Uttar Pradesh Vishwavidyalaya, Kosi Kalan, Mathura
Maharana Pratap Shiksha Niketan Vishwavidyalaya, Paratpgarh
Indraprastha Shiksha Parishad, Noida

Odisha

Nababharat Shiksha Parishad, Rourkela
North Orissa University o Agriculture and Technology, Mayurbhanj

Puducherry

Sree Bodhi Academy of Higher Education

Andhra Pradesh

Christ New Testament Deemed University