LiveTV

Live

National

കോവിഡ് സ്ഥിരീകരിച്ച ശേഷം ഹാഥ്റസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച എ.എ.പി എം.എല്‍.എക്കെതിരെ കേസ്

സംഭവത്തില്‍ ആംആദ്മി എംഎല്‍എ ആയ കുല്‍ദീപ് കുമാറിനെതിരെയാണ് പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തത്

കോവിഡ് സ്ഥിരീകരിച്ച ശേഷം ഹാഥ്റസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച എ.എ.പി എം.എല്‍.എക്കെതിരെ കേസ്

കോവിഡ് സ്ഥിരീകരിച്ച ശേഷം ഹാഥ്റസില്‍ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട വീട് സന്ദര്‍ശിച്ച എം.എല്‍.എക്കെതിരെ കേസെടുത്തു. സംഭവത്തില്‍ ആംആദ്മി എംഎല്‍എ ആയ കുല്‍ദീപ് കുമാറിനെതിരെയാണ് പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തത്. എന്നാല്‍ കോവിഡ് നെഗറ്റീവായതിന് ശേഷമാണ് താന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയതെന്ന് കുല്‍ദീപ് പറഞ്ഞു.

സെപ്തംബര്‍ 29നാണ് കുല്‍ദീപിന് കോവിഡ് സ്ഥിരീകരിച്ചത്. താന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് കുല്‍ദീപ് തന്നെയാണ് ട്വിറ്ററിലൂടെ ജനങ്ങളെ അറിയിച്ചത്. തുടര്‍ന്ന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുകയും ചെയ്തു.പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നതിന്റെ വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

മാസ്‌ക് ധരിച്ച് പൊലീസിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും കൂടെയാണ് അദ്ദേഹം ഹാഥ്റസിലെത്തിയത്.പിന്നീട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കൊപ്പമിരുന്ന് സംസാരിക്കുന്നതിന്റെ ചിത്രവും അദ്ദേഹം പുറത്തുവിട്ടിരുന്നു. സന്ദര്‍ശനത്തിന് ശേഷം യോഗി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ജനാധിപത്യത്തെയും ഭരണഘടനയെയും കൊന്നുവെന്നായിരുന്നു മാനഭംഗത്തെക്കുറിച്ച് കുല്‍ദീപ് ട്വീറ്റ് ചെയ്തത്.