LiveTV

Live

National

ഹാഥ്റസ് പീഡനം; ഒക്ടോബര്‍ 10ന് അംബേദ്കറെെറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രക്ഷോഭം

പത്തോളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അംബേദ്കറെെറ്റ് സംഘടനകള്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്

ഹാഥ്റസ് പീഡനം; ഒക്ടോബര്‍ 10ന് അംബേദ്കറെെറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രക്ഷോഭം

ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ ലെെംഗിക പീഡനത്തിനിരയായി 19കാരിയായ ദലിത് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യ വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി അംബേദ്കറെെറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍. ഒക്ടോബര്‍ പത്തിനാണ് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വെക്കുക, യോഗി ആദിത്യനാഥ്, ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ ലക്സര്‍, പൊലീസ് സൂപ്രണ്ട് വിക്രാന്ത് വീര്‍ എന്നിവര്‍ക്കെതിരെ എസ്.സി, എസ്.ടി അതിക്രമങ്ങള്‍ തടയുന്ന നിയമപ്രകാരം കേസെടുക്കുക, മനീഷയുടെ കുടുംബത്തെ നുണ പരിശോധനക്ക് വിധേയമാക്കാനുള്ള യോഗി സര്‍ക്കാര്‍ നീക്കം പിന്‍വലിക്കുക, മാധ്യമങ്ങളില്‍ ദലിത് സംവരണം ഉറപ്പാക്കുക തുടങ്ങിയ പത്തോളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അംബേദ്കറെെറ്റ് സംഘടനകള്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. 32ഓളം അംബേദ്കറൈറ്റ് സംഘടനകള്‍ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയും ജാതി അതിക്രമത്തിനെതിരായ അംബേദ്കറൈറ്റ് സംഘടനകളുടെ സംയുക്ത ആക്ഷന്‍ കൌണ്‍സില്‍ ( Joint Action Council of Ambedkarite Student Organizations against caste violence on Dalits) പുറത്തുവിട്ടു. അംബേദ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ കേന്ദ്ര കേരള സര്‍വകലാശാല, ഹൈദരാബാദ് സര്‍വകലാശാല, മഹാരാഷ്ട്ര, പോണ്ടിച്ചേരി സര്‍വകലാശാല, പഞ്ചാബ് സര്‍വകലാശാല, ടിസ്, ഐ.ഐ.ടി ബോംബൈ, എഫ്.സി പൂനെ, ബഹുജന്‍ കലക്ടീവ് ടിസ്,ബിര്‍സ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്‍റ്സ് യൂണിയന്‍ ഗുജറാത്ത്, ഛത്തീസ്ഗഢ്, ജെ.എന്‍.യു, പശ്ചിമ ബംഗാള്‍, നോര്‍ത്ത് ഈസ്റ്റ് കലക്ടീവ്, ഐ.ഐ.ടി ബോംബൈ, നോര്‍ത്ത് ഈസ്റ്റ് ഫോറം ജെ.എന്‍.യു അടക്കമുള്ള 32 സംഘടനകളാണ് പ്രക്ഷോഭം നടത്തുന്നത്.