LiveTV

Live

National

ഈ ഗ്രാമത്തിൽ ഞങ്ങള്‍ സുരക്ഷിതരല്ല; ഹാഥ്റസിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബം

കുടുംബത്തെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുമെന്ന് രക്ഷിതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദും പറഞ്ഞു

ഈ ഗ്രാമത്തിൽ ഞങ്ങള്‍ സുരക്ഷിതരല്ല; ഹാഥ്റസിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബം

ഗ്രാമത്തിൽ സുരക്ഷിതരല്ലെന്ന് യുപി ഹാഥ്റസിൽ പീഡനത്തിന് ഇരയായ ദലിത് പെൺകുട്ടിയുടെ കുടുംബം. സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുമെന്ന് കുടുംബവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് പറഞ്ഞു. പൊലീസുകാര്‍ ദഹിപ്പിച്ച മൃതദേഹത്തിന്‍റെ ശേഷിപ്പുകൾ കുടുംബം ശേഖരിച്ചു. സുപ്രിംകോടതി മുൻ ജഡ്ജിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കുടുംബം ആവർത്തിച്ചു.

പീഡനത്തിന് ഇരയായി കൊല ചെയ്യപ്പെട്ട ദലിത് പെൺകുട്ടിയുടെ വീട്ടിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് കുറ്റവാളികളായ ഉയർന്ന ജാതിയിൽപെട്ടവരുടെ വീട്. ദലിത് വാൽമീകി സമുദായത്തിൽപെട്ടവർ ഗ്രാമത്തിൽ കുറവാണ്. കുറ്റവാളികൾ പ്രതിനിധാനം ചെയ്യുന്ന ഠാക്കൂർ വിഭാഗക്കാർക്കാണ് ഗ്രാമത്തിൽ ആധിപത്യം. പ്രതികൾ കുറ്റക്കാരല്ലെന്നും ഇവരെ മോചിപ്പിക്കണമെന്നുമാവിശ്യപ്പെട്ട് ഇതിനകം പ്രതിഷേധവും അരങ്ങേറി. ബി.ജെ.പിയുടെ പരോക്ഷ പിന്തുണയോടെ പ്രതികൾക്ക് വേണ്ടി ഒരു വിഭാഗവും ഇരകൾക്ക് വേണ്ടി മറുവിഭാഗവും പ്രതിഷേധിച്ചതിന് ഇന്നലെ ഗ്രാമത്തിൽ സംഘർഷത്തിനും ലാത്തിചാർജിനും ഇടയാക്കിയിരുന്നു.

കുടുംബത്തെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുമെന്ന് രക്ഷിതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദും പറഞ്ഞു. സുപ്രിംകോടതി മുൻ ജഡ്ജിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ചു നിൽക്കുകയാണ് കുടുംബം. മൃതദേഹത്തിന്‍റെ ശേഷിപ്പുകൾ ഡി.എൻ.എ പരിശോധനക്ക് വിധേയമാക്കണമെന്നും കുടുംബം ആവിശ്യപ്പെട്ടു. ശേഷിപ്പുകൾ നിമജ്ജനം ചെയ്യില്ലെന്ന് കുടുംബം നേരത്തെ നിലപാടെടുത്തിരുന്നു.