LiveTV

Live

National

മൊറട്ടോറിയം കാലയളവില്‍ കൂട്ടുപലിശ ഈടാക്കില്ലെന്ന കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് പൊതുതാൽപര്യഹർജികളിൽ വാദം കേൾക്കുന്നത്. ആറു മാസ മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഈടാക്കില്ലെന്ന കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം കോടതി പരിശോധിക്കും

മൊറട്ടോറിയം കാലയളവില്‍ കൂട്ടുപലിശ ഈടാക്കില്ലെന്ന കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം സുപ്രിംകോടതി ഇന്ന് പരിഗണിക്കും

മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഈടാക്കില്ലെന്ന കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മൊറട്ടോറിയം നീട്ടണമെന്നും, പലിശ ഒഴിവാക്കണമെന്നുമുള്ള പൊതുതാൽപര്യ ഹരജികളിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് പൊതുതാൽപര്യഹർജികളിൽ വാദം കേൾക്കുന്നത്. ആറു മാസ മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഈടാക്കില്ലെന്ന കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം കോടതി പരിശോധിക്കും. രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കുമെന്നും, ബാങ്കുകൾക്ക് താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതയായതിനാൽ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ രണ്ട് കോടി രൂപ വരെയുള്ള വായ്പകൾ, ഭവന-വാഹന വായ്പകൾ, ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക, വീട്ടുപകരണ വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയവയുടെ കൂട്ടുപലിശ ഒഴിവാക്കാനാണ് കേന്ദ്രം തീരുമാനിച്ചത്. കൊവിഡ് കാലത്തെ സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കിയാണ് തീരുമാനമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഹർജികളിൽ അന്തിമ തീർപ്പുണ്ടാകും വരെ അക്കൗണ്ടുകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് കോടതി നേരത്തെ ഇടക്കാല ഉത്തരവിട്ടിരുന്നു.