LiveTV

Live

National

സംസ്ഥാനങ്ങളുടെ ജി.എസ്.ടി നഷ്ടപരിഹാരം 20,000 കോടി രാത്രി വിതരണം ചെയ്യും: നിർമല സീതാരാമൻ

നഷ്ടപരിഹാര സെസ് 2022 ജൂണിനപ്പുറം നീട്ടാനും ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചു

സംസ്ഥാനങ്ങളുടെ ജി.എസ്.ടി നഷ്ടപരിഹാരം 20,000 കോടി രാത്രി വിതരണം ചെയ്യും: നിർമല സീതാരാമൻ

ഈ വര്‍ഷത്തെ ചരക്ക് സേവന നികുതി (ജി.എസ്.ടി) നഷ്ടപരിഹാര സെസ് 20,000 കോടി രൂപ തിങ്കളാഴ്ച രാത്രി തന്നെ വിതരണം ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. എല്ലാ സംസ്ഥാനങ്ങള്‍ക്കും തുക വിതരണം ചെയ്യുമെന്നും അവർ വ്യക്തമാക്കി. നഷ്ടപരിഹാര സെസ് 2022 ജൂണിനപ്പുറം നീട്ടാനും ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചു.

42-ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ നിർമല സീതാരാമൻ അധ്യക്ഷത വഹിച്ചു. സഹമന്ത്രി അനുരാഗ് ഠാക്കൂര്‍, സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലെ ധനമന്ത്രിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.