LiveTV

Live

National

'ഭക്ത'രെ സംബന്ധിച്ച് ആദ്യത്തേത് നാടകം, രണ്ടാമത്തേത് ഒറിജിനല്‍: പ്രശാന്ത് ഭൂഷണ്‍

മോദി ഭക്തരെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

'ഭക്ത'രെ സംബന്ധിച്ച് ആദ്യത്തേത് നാടകം, രണ്ടാമത്തേത് ഒറിജിനല്‍: പ്രശാന്ത് ഭൂഷണ്‍

ഹാഥ്റസിലെ നീതിനിഷേധത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. നീതിദേവതയെ ശ്വാസം മുട്ടിക്കുന്ന ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ചിത്രം പങ്കുവെച്ച് നീതി എന് പേരില്‍ ചിത്രം ട്വീറ്റ് ചെയ്തു അദ്ദേഹം. പിന്നാലെ സംഘപരിവാര്‍ അനുകൂലികളെ പരിഹസിച്ച് മറ്റൊരു ട്വീറ്റും പങ്കുവെച്ചു.

രാഹുല്‍ ഗാന്ധിയുടെ ഹാഥ്റസിലെ പ്രതിഷേധം നാടകമാണെന്നാണ് ബിജെപി അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചത്. യു.പി പൊലീസ് രാഹുലിനെ കയ്യേറ്റം ചെയ്യുന്നതിനിടെ അദ്ദേഹം നിലത്തുവീണ ചിത്രമാണ് പ്രധാനമായും ഈ പ്രചരണത്തിന് ഉപയോഗിച്ചത്. ഇതിനുള്ള മറുപടിയാണ് പ്രശാന്ത് ഭൂഷന്‍റെ ട്വീറ്റ്.

പൊലീസ് അതിക്രമത്തിനിടെയുള്ള രാഹുലിന്‍റെയും കടല്‍ത്തീരത്ത് നിന്ന് മാലിന്യങ്ങള്‍ പെറുക്കുന്ന മോദിയുടെ ചിത്രം ഷെയര്‍ ചെയ്ത് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത് ആദ്യത്തെ ചിത്രം ഭക്തരെ സംബന്ധിച്ച് നാടകവും രണ്ടാമത്തേത് ഒറിജിനലുമാണെന്നാണ്.

യോഗി ആദിത്യനാഥിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടെന്നും രാഹുലിന്റെയും പ്രിയങ്കയുടേയും ഹാഥ്റസ് ഇടപെടല്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവാണെന്നും പ്രശാന്ത് ഭൂഷണ്‍ നേരത്തെ അഭിപ്രായപ്പെടുകയുണ്ടായി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ രാഹുലും പ്രിയങ്കയും കാണുന്നതിനെ യോഗി ഭയക്കുന്നു. അതുകൊണ്ടാണ് പൊലീസിനെ വിന്യസിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹാഥ്റസിലെ പെണ്‍കുട്ടിക്ക് നീതി തേടി ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിലും പ്രശാന്ത് ഭൂഷണ്‍ പങ്കെടുത്തിരുന്നു.