LiveTV

Live

National

ചിതയില്‍ നിന്നും അസ്ഥി പെറുക്കി സഹോദരന്‍; ഹാഥ്റാസില്‍ നിന്നുള്ള കണ്ണീര്‍ കാഴ്ച്ച: വീഡിയോ

മരിച്ച പെണ്‍കുട്ടിയുടെ ശരീരം അവസാന നോക്ക് കാണാന്‍ പോലും സമ്മതിക്കാതെയാണ് പൊലീസ് പെട്രോള്‍ ഒഴിച്ചു കത്തിച്ചുകളഞ്ഞതെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു

ചിതയില്‍ നിന്നും അസ്ഥി പെറുക്കി സഹോദരന്‍; ഹാഥ്റാസില്‍ നിന്നുള്ള കണ്ണീര്‍ കാഴ്ച്ച: വീഡിയോ

ഉത്തർപ്രദേശിലെ ഹാഥ്റാസില്‍ ഉന്നത ജാതിക്കാരുടെ ക്രൂര പീഡനത്തിരയായി കൊല്ലപ്പെട്ട ദലിത് യുവതിയുടെ ചിതയില്‍ നിന്നും അസ്ഥികള്‍ പെറുക്കുന്ന സഹോദരന്‍റെ ദൃശ്യങ്ങള്‍ നൊമ്പരമാകുന്നു. ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ട യുവതിയുടെ മൃതദേഹം വീട്ടുകാരുടെ അനുമതിയില്ലാതെ ഉത്തര്‍പ്രദേശ് പൊലീസ് ബാല്‍ഗാഢി ഗ്രാമത്തില്‍ വെച്ച് കത്തിച്ചുകളയുകയായിരുന്നു. ഈ ചിതയില്‍ നിന്നാണ് സഹോദരന്‍ അസ്ഥികള്‍ ശേഖരിച്ചത്. മരിച്ച പെണ്‍കുട്ടിയുടെ ശരീരം അവസാന നോക്ക് കാണാന്‍ പോലും സമ്മതിക്കാതെയാണ് പൊലീസ് പെട്രോള്‍ ഒഴിച്ചു കത്തിച്ചുകളഞ്ഞതെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. മതപരമായി ബാക്കിയുള്ള കര്‍മങ്ങള്‍ ചെയ്യാനാണ് സഹോദരന്‍ അസ്ഥികള്‍ ശേഖരിച്ചത്. വലിയ എല്ലിന്‍ കഷ്ണങ്ങള്‍ ചിതയില്‍ നിന്നും ശേഖരിക്കുന്ന സഹോദരന്‍റെ ദൃശ്യങ്ങള്‍ കണ്ണീര്‍കാഴ്ച്ചയാണ്. വിശ്വാസപരമായ ഒരു ആദരവും പുലര്‍ത്താതെയാണ് പൊലീസ് മൃതദേഹം അടക്കം ചെയ്തത്.

ഹാഥ്റസില്‍ കഴിഞ്ഞ സെപ്തംബര്‍ 14നാണ് 19 വയസ്സുള്ള ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചത്. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നട്ടെല്ല് തകര്‍ന്നിരുന്നു. കുട്ടിയുടെ നാവ് അക്രമികള്‍ മുറിച്ചെടുത്തു. ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.