LiveTV

Live

National

ദലിതര്‍ക്ക് ആയുധം കൈവശം വെയ്‍ക്കാന്‍ അനുമതി നല്‍കണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്

തോക്കും പിസ്റ്റളുകളും വാങ്ങാന്‍ സര്‍ക്കാര്‍ 50 ശതമാനം സബ്‌സിഡി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദലിതര്‍ക്ക് ആയുധം കൈവശം വെയ്‍ക്കാന്‍ അനുമതി നല്‍കണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്

ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടാന്‍ ആയുധം കൈവശം വെയ്‍ക്കാന്‍ അനുമതി നല്‍കണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. സ്വയം പ്രതിരോധം തീര്‍ക്കാന്‍ രാജ്യത്തെ 20 ലക്ഷം വരുന്ന ദലിത് വിഭാഗങ്ങള്‍ക്ക് ഉടന്‍ ആയുധ ലൈന്‍സ് നല്‍കണമെന്ന് ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് ചെയ്തു.

"സ്വയം പ്രതിരോധം തീര്‍ത്ത് ജീവിക്കാനുള്ള അവകാശം ഭരണഘടന എല്ലാവര്‍ക്കും ഉറപ്പു നല്‍കുന്നു. രാജ്യത്തെ 20 ലക്ഷം വരുന്ന ദലിതര്‍ക്ക്‌ ഉടന്‍ തോക്ക് കൈവശം വയ്ക്കാനുള്ള ലൈസന്‍സ് നല്‍കാന്‍ ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. തോക്കുകളും പിസ്റ്റളുകളും വാങ്ങാന്‍ സര്‍ക്കാര്‍ 50 ശതമാനം സബ്‌സിഡി അനുവദിക്കണം. ഞങ്ങള്‍ സ്വയം പ്രതിരോധം തീര്‍ത്തോളം" ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് ചെയ്തു.