LiveTV

Live

National

രാഹുലിനേയും പ്രിയങ്കയേയും യു.പി പൊലീസ് തടഞ്ഞു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

ഡല്‍ഹി-നോയിഡ അതിര്‍ത്തിയിലാണ് പൊലീസ് തടഞ്ഞത്. തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി

രാഹുലിനേയും പ്രിയങ്കയേയും യു.പി പൊലീസ് തടഞ്ഞു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

ഹഥ്റാസില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് യാത്ര തിരിച്ച രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞു.

35 എം.പിമാര്‍ക്കൊപ്പമാണ് ഇരുവരും ഹഥറാസിലേക്ക് പോകുന്നത്. ഡല്‍ഹി-നോയിഡ അതിര്‍ത്തിയിലാണ് പൊലീസ് തടഞ്ഞത്. തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് സംഘര്‍‌ഷാവസ്ഥ തുടരുന്നു.