LiveTV

Live

National

രാഹുലിനും പ്രിയങ്കക്കും ഹാഥ്റസിലേക്ക് പോകാന്‍ അനുമതി

ഡല്‍ഹി-നോയിഡ അതിര്‍ത്തിയില്‍ പൊലീസ് ഇരുവരേയും തടഞ്ഞിരുന്നു

രാഹുലിനും പ്രിയങ്കക്കും ഹാഥ്റസിലേക്ക് പോകാന്‍ അനുമതി

ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് യാത്ര തിരിച്ച രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഉത്തര്‍പ്രദേശ് പൊലീസ് ഹാഥ്റസിലേക്ക് പോവാന്‍ അനുമതി നല്‍കി. 35 എം.പിമാര്‍ക്കൊപ്പമാണ് ഇരുവരും ഹഥറാസിലേക്ക് പോകുന്നത്. ഡല്‍ഹി-നോയിഡ അതിര്‍ത്തിയില്‍ പൊലീസ് ഇരുവരേയും തടഞ്ഞിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് സംഘര്‍‌ഷാവസ്ഥ തുടരുന്നു.