LiveTV

Live

National

പിറന്നാള്‍ ഗാന്ധിജിയുടെ, ട്വിറ്ററില്‍ ട്രെന്‍റിംഗ് നാഥുറാം ഗോഡ്സേ

ഗാന്ധി ജയന്തി ദിനമായ ഇന്നലെ ട്വിറ്ററില്‍ ട്രെന്‍റിംഗ് ആയി 'നാഥുറാം ഗോഡ്‌സെ സിന്ദാബാദ്' എന്ന ഹാഷ് ടാഗ്.

പിറന്നാള്‍ ഗാന്ധിജിയുടെ, ട്വിറ്ററില്‍ ട്രെന്‍റിംഗ് നാഥുറാം ഗോഡ്സേ

ഗാന്ധി ജയന്തി ദിനമായ ഇന്നലെ ട്വിറ്ററില്‍ ട്രെന്‍റിംഗ് ആയി 'നാഥുറാം ഗോഡ്‌സെ സിന്ദാബാദ്' എന്ന ഹാഷ് ടാഗ്. ബി.ജെ.പി നേതാവും ഡല്‍ഹി കലാപത്തില്‍ ആരോപണവിധേയനുമായ കപില്‍ മിശ്ര അടക്കമുള്ളവര്‍ ഫോളോ ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടുകളാണ് നാഥുറാം ഗോഡ് സെ എന്ന ഹാഷ് ടാഗ് ട്രെന്‍റിംഗ് ആക്കിയിരിക്കുന്നത്. ഇതിനെതിരെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പുതിയ ഇന്ത്യയുടെ മുഖമാണിതെന്നാണ് എഴുത്തുകാരിയായ സാഭ നഖ്‌വി ട്വീറ്റ് ചെയ്തത്.

പിറന്നാള്‍ ഗാന്ധിജിയുടെ, ട്വിറ്ററില്‍ ട്രെന്‍റിംഗ് നാഥുറാം ഗോഡ്സേ

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പത്തിയൊന്നാം ജന്മദിനമായിരുന്നു ഇന്നലെ. രാജ്യമെങ്ങും രാഷ്ട്രപിതാവിന്‍റെ സ്മരണകളിൽ മുഴുകിയപ്പോഴാണ് ട്വിറ്ററിൽ ഗാന്ധിജിയുടെ ഘാതകനായ നാഥുറാം ഗോഡ്സെ ട്രെൻഡിങ് ആയത്. #नाथूराम_गोडसे_जिंदाबाद (നാഥുറാം ഗോഡ്സെ സിന്ദാബാദ്) എന്ന് ഹിന്ദിയിലുള്ള ഹാഷ്‍ ടാഗ് ആണ് ട്രെൻഡിങ് ആയത്. രാവിലെ അഞ്ചുമണി മുതല്‍ തന്നെ നാഥുറാം ഗോഡ്സെ സിന്ദാബാദ് എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ നിറഞ്ഞുകഴിഞ്ഞിരുന്നു. കേരളത്തിൽ ഉൾപ്പെടെ, ഗോഡ്സെ ട്വിറ്ററിൽ ട്രെൻഡിങ് ആയി. എന്നാല്‍ നാഥുറാം ഗോഡ്സെ അമർ രഹേ എന്ന ഹാഷ് ടാഗ് ആയിരുന്നു കൊൽക്കത്തയിൽ ട്രെൻഡിങ് ആയത്. ഉച്ചവരെ ഈ അവസ്ഥ തുടര്‍ന്നെങ്കിലും ഉച്ചയോടുകൂടി #GandhiJayanti #MahatmaGandhi എന്നീ ഹാഷ് ടാഗുകള്‍ ഒരു ലക്ഷത്തോളം ട്വീറ്റുകളുമായി ട്രെൻഡിൽ മുകളിലെത്തി.