LiveTV

Live

National

ഹാഥ്റസിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് യു.പി പൊലീസില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം

ഫോണുകളെല്ലാം പൊലീസ് വാങ്ങിവെച്ചെന്നും വീട്ടിലെ ഒരംഗത്തെ മർദ്ദിച്ചെന്നും അറിയിച്ച് പെണ്‍കുട്ടിയുടെ ബന്ധുവായ 15 വയസുകാരന്‍

ഹാഥ്റസിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് യു.പി പൊലീസില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം

ഹാഥ്റസിലെ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം യു.പി പൊലീസില്‍ നിന്ന് നേരിടുന്നത് കടുത്ത സമ്മർദ്ദം. വീട് വളഞ്ഞ പൊലീസ് ബന്ധുക്കളെ പോലും കടത്തിവിടുന്നില്ല. കേസ് അട്ടിമറിക്കാന് ശ്രമിക്കുന്നു എന്നും സി.ബി.ഐ അന്വേഷം വേണമെന്നും കുടുംബം. ഹത്രാസില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച യു.പി പൊലീസ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് വളഞ്ഞിരിക്കുകയാണ്. ബന്ധുക്കളെ പോലും കടത്തിവിടുന്നില്ല.

വീട് പൊലീസ് നിയന്ത്രണത്തിലാണ്. കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ഇതിനിടെയാണ് ഫോണുകളെല്ലാം പൊലീസ് വാങ്ങിവെച്ചെന്നും വീട്ടിലെ ഒരംഗത്തെ മർദ്ദിച്ചെന്നും അറിയിച്ച് പെണ്‍കുട്ടിയുടെ ബന്ധുവായ 15 വയസുകാരന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.

സംസാരിക്കുന്നതിനിടെ പൊലീസ് എത്തി മാസ്ക് വലിച്ചൂരിയതോടെ കുട്ടി ഓടിരക്ഷപ്പെട്ടു. സെപ്തംബര്‍ 22ന് പുറത്ത് വന്ന പെണ്‍കുട്ടിയുടേതെന്ന് പറയുന്ന ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്ന് എ.ഡി.ജി പ്രശാന്ത് കുമാർ പറഞ്ഞു. ഹഥ്റാസ് സംഭവത്തില്‍ സ്വമേധയ കേസ് എടുത്ത അലഹബാദ് ഹൈക്കോടതി 12 ന് മുമ്പായി മറുപടി നൽകാനാനശ്യപ്പെട്ട് സംസ്ഥാന സർക്കാര്‍, അഡീഷണൽ ചീഫ് സെക്രെട്ടറി, ഡി.ജി.പി, ജില്ല മജിസ്ട്രേറ്റ് എന്നിവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.