LiveTV

Live

National

ക്രൂര കൂട്ടബലാല്‍സംഗത്തിന് ഇരയായ ദലിത് യുവതിയുടെ മൃതദേഹം പൊലീസ് നിര്‍ബന്ധിച്ച് സംസ്‌ക്കരിച്ചതായി ബന്ധുക്കള്‍

രാത്രിയുടെ മധ്യത്തില്‍ പൊലീസെത്തി മൃതദേഹം ഏറ്റുവാങ്ങുകയും സംസ്കരിക്കുകയുമായിരുന്നെന്ന് കുടുംബം ആരോപിച്ചു.

ക്രൂര കൂട്ടബലാല്‍സംഗത്തിന് ഇരയായ ദലിത് യുവതിയുടെ  മൃതദേഹം പൊലീസ് നിര്‍ബന്ധിച്ച് സംസ്‌ക്കരിച്ചതായി ബന്ധുക്കള്‍

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ഉന്നത ജാതിക്കാരുടെ കൂട്ട ബലാത്സംഗത്തിന് ഇരയായ ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് നിര്‍ബന്ധിച്ച് സംസ്‌ക്കരിച്ചതായി ബന്ധുക്കള്‍. ദല്‍ഹിയിലെ ആശുപത്രിയിലായിരുന്നു പെണ്‍കുട്ടിയെ പരിക്കുകളോടെ പ്രവേശിപ്പിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ നാക്ക് മുറിച്ച നിലയിലായിരുന്നു. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. അവിടെ വെച്ച് മരണപ്പെട്ടതിന് ശേഷമാണ് പെണ്‍കുട്ടിയെ നിര്‍ബന്ധപൂര്‍വം സംസ്കരിച്ചത്. രാത്രിയുടെ മധ്യത്തില്‍ പൊലീസെത്തി മൃതദേഹം ഏറ്റുവാങ്ങുകയും സംസ്കരിക്കുകയുമായിരുന്നെന്ന് കുടുംബം ആരോപിച്ചു.

'പൊലീസ് ബലം പ്രയോഗിച്ച് തന്‍റെ പിതാവിനെയും മൃതദേഹത്തോട് കൂടെ കൊണ്ടുപോവുകയായിരുന്നു. പിതാവ് ഹത്രാസില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ ഉടനെ തന്നെ ശ്മശാനത്തിലേക്ക് പൊലീസ് കൂട്ടികൊണ്ടുപോയി'; പെണ്‍കുട്ടിയുടെ സഹോദരന്‍ പി.ടി.ഐയോട് പറഞ്ഞു.

രാത്രിയുടെ മധ്യത്തില്‍ ഗ്രാമത്തില്‍ എത്തിച്ച പെണ്‍കുട്ടിയുടെ മൃതദേഹം മൂന്ന് മണിയോട് കൂടി പൊലീസ് സംസ്കരിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ നിന്നുള്ളവര്‍ക്ക് മൃതദേഹം അടക്കം ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അധികൃതര്‍ പെട്ടെന്ന് തന്നെ മൃതദേഹം അടക്കം ചെയ്യുകയായിരുന്നു. ആംബുലന്‍സ് പോകാനുള്ള വഴി തടസ്സപ്പെടുത്തിയ പൊലീസ് മൃതദേഹം പെട്ടെന്ന് തന്നെ അടക്കം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ സ്വദേശമായ ഹത്രാസില്‍ വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്തിരിക്കുകയാണ്.

ഉത്തര്‍പ്രദേശില്‍ ക്രൂര കൂട്ടബലാല്‍സംഗത്തിന് ഇരയായ ദലിത് യുവതി  മരിച്ചു
Also Read

ഉത്തര്‍പ്രദേശില്‍ ക്രൂര കൂട്ടബലാല്‍സംഗത്തിന് ഇരയായ ദലിത് യുവതി മരിച്ചു

സെപ്റ്റംബര്‍ 14നാണ് കേസിനാസ്പദമായ സംഭവം. മൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്ത് നാല് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ ആദ്യം ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് അലീഗഢിലെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ പിന്നീട് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡല്‍ഹിയില്‍ വളരെ ഗുരുതര സ്ഥിതിയിലായിരിക്കെയാണ് മരണം സംഭവിച്ചത്.

ദലിത് പെണ്‍കുട്ടിയുടെ മരണത്തില്‍ ബോളിവുഡ് താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തുവന്നു.